ഈ നഗരിയൊരു മായാനഗരി
തേനീച്ചക്കൂട്ടം പോൽ ജനം
പൂക്കളിൽ നിന്നും തേൻ നുകരാൻ
ജനങ്ങളെത്തിടുന്നിവിടെ നാനാ-
പ്രവിശ്യകളിൽ നിന്നും; എവിടെയും ജന-
ത്തിരക്ക് ഓഫീസിൽ, മാർക്കറ്റിൽ,
വണ്ടിയിൽ, റോഡിൽ, ഹോട്ടലിൽ,
സിനിമാകൊട്ടകയിൽ, സൈബർ കഫേയിൽ,
പാർക്കിൽ, ആശുപത്രിയിൽ,
ക്ഷേത്രത്തിൽ ബീച്ചിൽ.
തെരുവുവാസികൾക്ക്
ഒട്ടനേകം കുഞ്ഞുങ്ങൾ
തെണ്ടി പിച്ച മേടിയ്ക്കാനും
പിച്ച നടത്തിയ്ക്കാനും
ഉയരങ്ങളിൽ വസിച്ച്
പറക്കും ദമ്പതികൾക്ക്
പൈതങ്ങളില്ലാതെ നൊന്തുമടുത്ത്
ഹോസ്പിറ്റൽ തോറും കയറിയിറങ്ങുന്നു.
വണ്ടികളിലോടിക്കയറി മരണം വാങ്ങുന്നവർ വേറെ
ഈ നഗരി നമ്മുടെ നഗരി, മുംബെയ് നഗരി.
Generated from archived content: poem1_april4_11.html Author: anandavalli_ahandran