നീക്കിയിരിപ്പ്‌

നമ്മൾ

ആരെ

നമ്മുടെ ഇടത്‌ ഭാഗത്തേയ്‌ക്ക്‌

നീക്കിവച്ചുവോ

അതുപോലെ

നമ്മുടെ വലത്‌ ഭാഗത്തുളളവർ

അവരുടെ

ഇടത്‌ ഭാഗത്തേയ്‌ക്ക്‌ നീക്കിവച്ച

നീക്കിയിരിപ്പുകളാണ്‌ നമ്മൾ

സമ്പന്നന്റെ

നീക്കിയിരിപ്പ്‌

പാവപ്പെട്ടവൻ

ഈ ശ്രേണിയിൽ

അവസാനത്തേത്‌

പുല്ലും പുൽച്ചാടിയും

ആദ്യത്തേത്‌

കഴുകനും

ചെന്നായയും

Generated from archived content: poem1_sept28_06.html Author: ambikadas_k_karett

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here