അംബേദ്‌ക്കർ മാധ്യമ അവാർഡ്‌

ഭരണഘടനാ ശിൽപി അംബേദ്‌ക്കറുടെ സ്‌മരണയ്‌ക്കായി ദലിത്‌ മനുഷ്യാവകാശ സംരക്ഷണ സേവനകേന്ദ്രം ഏർപ്പെടുത്തിയ അംബേദ്‌ക്കർ മാധ്യമ അവാർഡിന്‌ ജോൺ കുന്നപ്പിളളി അർഹനായി. ഇദ്ദേഹം മലയാള മനോരമ അസിസ്‌റ്റന്റ്‌ എഡിറ്ററാണ്‌. ദലിത്‌ ജനസമൂഹത്തിന്റെ ജീവിതത്തെ ആസ്‌പദമാക്കി എഴുതിയ “കാടിന്റെ മക്കൾ” എന്ന അന്വേഷണാത്‌മക പരമ്പരയ്‌ക്കാണ്‌ അവാർഡ്‌. അടുത്തമാസം ആലപ്പുഴയിൽ വച്ചു നടക്കുന്ന ചടങ്ങിൽ അവാർഡു ദാനം നടക്കും. 10,000 രൂപയും ഫലകവുമാണ്‌ അവാർഡ്‌.

Generated from archived content: ambedkar.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here