അമാവാസി

മാധവിക്കുട്ടിയുടെയും കെ.എൽ. മോഹനവർമ്മയുടെയും മനസ്സുകളുടെ കൂട്ടായ്‌മയിൽനിന്നുമ പിറവിയെടുത്ത നോവലാണ്‌ അമാവാസി. അമാവാസിയിലെ കഥാപാത്രങ്ങൾ വായനക്കാരെ പിന്തുടരുവാൻമാത്രം ശക്‌തരാണ്‌. ഭീകരതയുടെയും ചതിയുടെയും വഞ്ചനയുടെയും പ്രതികങ്ങളായി വളരുന്ന മോണിക്ക ബിശ്വാസും നിപ്പാ ഗാംഗുലിയും മാത്രമല്ല, ഉപഗ്രഷങ്ങളായി വരുന്ന ചെറിയ ചെറിയ കഥാപാത്രങ്ങൾവരെ നോവലിൽ മിഴിവാർന്നു നില്‌ക്കുകയാണ്‌. ഉന്മാദിനിയും അമാവാസിരാവുകളിലെ രക്‌തദാഹിയുമായ മോക്കദ, ഭീതിദമായ ഒരനുഭവമായി തിരുന്നതുതന്നെ ഉദാഹരണം. മാത്രവുമല്ല, മോണിക്ക ബിശ്വാസിന്റെയും നിപ്പാ ഗാംഗുലിയുടെയും വ്യക്‌തിത്വത്തിന്‌ മനഃശാസ്‌ത്രപരമായ ഒരടിത്തറ നല്‌കുന്നതാണ്‌, പെൻഷൻപൺ​‍ി പിരിഞ്ഞുപോകുന്ന ജയിൽ ഡോക്‌ടർ മിസ്‌റ്റർ മുഖർജി വെളിപ്പെടുത്തുന്ന രതിവൈകൃതങ്ങളുടെ കഥ. ​‍ാത്‌ നക്‌സലൈറ്റ്‌ തടവുകാരി ഹേമലതയുടെ മരണത്തിനുപോലും പുതിയൊരു മാനം നല്‌കാൻ ശക്‌തവുമാണ്‌. വായന ഒരനുഭവമാകുന്ന വിധത്തിൽ ചെറിയ ചെറിയ വിവരണങ്ങളും കടഞ്ഞെടുത്ത സംഭാഷണങ്ങളുമാണ്‌ നോവലിൽ ഉടനീളം. അത്ഭുതകരമായ മിതത്വം പാലിച്ചതുകൊണ്ട്‌ നോവലിന്റെ ഘടന സുന്ദരവും സുഭദ്രവുമാണുതാനും.

എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധത ഉയർത്തിക്കാണിക്കുന്ന ക,തികൂടിയാണ്‌ അമാവാസി. മൂലയങ്ങൾ നിഷ്‌കാസിതമായ ഒരു സമൂഹത്തിൽ മൂല്യങ്ങളുടെ പുനഃസ്‌ഥാപനം ആഗ്രഹിക്കുന്ന ഒരാളുടെ ആശങ്കകളുടെയും വിഹ്വലതകളുടെയും പ്രതീകമാണ്‌ നോവലിലെ നിത്യൻ എന്ന കഥാപാത്രം. നോവലിലെ സാമൂഹ്യവിവക്ഷകൾ അടിയന്തരാവസ്‌ഥയുടെ നാളുകൾക്കു മാത്രമല്ല, നടപ്പുകാലഘട്ടത്തനി​‍ും ബാധകമായ യാഥാർഥയങ്ങൾതന്നെയാണ്‌. അടിയന്തരാവസ്‌ഥയുടെ കറുത്ത മുഖദർശനം മാത്രമായി അമാവാസിയെ കാണുന്നതിൽ അർഥമില്ല. കാരണം, ഒരു സെൻട്രൽ ജയിൽ പശ്‌ചാത്തലമാക്കി എഴുതിയ നോവലിലെ വിവരണങ്ങൾ വെറും ഭാവനാസൃഷ്‌ടി മാത്രമല്ല, പരുക്കൻ യാഥാർത്ഥ്യങ്ങൾകൂടിയാണ്‌. ഇന്ത്യൻ ജയിലുകളിലെ ഭയാനകമായ അവസ്‌ഥ മനുഷ്യാവകാശ കമ്മീഷന്റെ വിമർശനങ്ങൾക്ക്‌ എത്രയോ തവണ വിധേയമായത്‌ ഓർക്കുക. അടുത്ത കാലത്ത്‌ ചെന്നൈ സെൻട്രൽ ജയിലിൽ നടന്ന തടവുകാരുടെ മരണവും ‘അമാവാസി’ ഉയർത്തുന്ന മനുഷ്യാവകാശപ്രശ്‌നങ്ങളെ ന്യായീകരിക്കുന്നുണ്ട്‌ എന്നതാണ്‌ വാസ്‌തവം.

Generated from archived content: amavasi.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English