ഇരുണ്ട വർഷാകാശപ്പടർപ്പിലെവിടെയോ മഴവില്ലുദിക്കുന്നില്ലേ എന്നു പരതുന്ന കണ്ണുകൾ ഈ നോവലിൽ തിളങ്ങുന്നതു നാം കാണുന്നു. അവിടെയാണ് നോവലിസ്‌റ്റിന്റെ ദർശനം സഫലമായിത്തീരുന്നത്. ദുഃഖങ്ങൾ മനുഷ്യനന്മയ്‌ക്ക് പ്രകാശനം അനുവദിക്കുന്ന പശ്‌ചാത്തലം മാത്രം. കഥ പറയാനും കഥാപാത്രങ്ങളെ സജീവമായി ആവിഷ്‌കരിക്കുവാനുമുളള നോവലിസ്‌റ്റിന്റെ വൈഭവം സാഫല്യം നേടുന്നത് സ്വകീയമായ ഒരു ജീവിതബോധത്തിന്റെ അനുരോധ്യമായ സാന്നിദ്ധ്യത്തിലേക്ക് അനുവാചകനെ ആനയിക്കുമ്പോൾ മാത്രമാണ്. ശ്രീ.എ.എം.മുഹമ്മദിന്റെ ഈ നോവൽ മനുഷ്യത്വത്തിന്റെ വാഗ്‌ദാനത്താൽ വായനക്കാരനെ ഉത്തേജിപ്പിക്കുന്നു. ഏതു ശിശിര ജാഡ്യത്തിനുമപ്പുറം ഒരു പൂവു വിരിയാൻ വെമ്പി നിൽക്കുന്നുവെന്ന് ഉറപ്പു നൽകുന്നു.
– പ്രൊഫസർ എം.തോമസ് മാത്യുവിന്റെ അവതാരികയിൽ നിന്ന്.
നിഴൽ നിലങ്ങൾ
നോവൽ
എ.എം.മുഹമ്മദ്
കറന്റ് ബുക്‌സ്
വില – 45.00
Generated from archived content: book_july31.html Author: am_muhamed