ശാസ്‌ത്രത്തിനു വേർപ്പെടുത്താനാകാത്തവിധം ശിരസ്സുകൾ ഒട്ടിച്ചേർന്ന സയാമീസ് ഇരട്ടകൾ. അവർ വിധിയെ തോല്‌പ്പിച്ച് ജീവിതത്തെ വരുതിയിലാക്കി. വിദ്യ നേടി. അണിഞ്ഞൊരുങ്ങി സൗന്ദര്യവതികളായി. സംഗീതവും ചിത്രരചനയും കൊണ്ട് നിമിഷങ്ങളെ ധന്യമാക്കി. കിടക്കയിലെ പതിവ് ആശയവിനിമയത്തിനിടയിൽ ഉണ്ടായ ഒരു തിരിച്ചറിവ് അന്നുമുതൽ അവരെ വേട്ടയാടാൻ തുടങ്ങി. “ദൈവമേ ഞങ്ങളെ നീ ഒന്നായി മരിപ്പിക്കണമേ…” അവർ സർവ്വ നേരവും പ്രാർത്ഥനയിൽ മുഴുകി.
Generated from archived content: aug20_story1.html Author: am_muhamed