എന്റെ ഭൂമി

പുലരിയില്‍ വിരിയുന്ന പൂക്കള്‍ തന്‍ ചുറ്റിലും
ശലഭങ്ങള്‍ പാറി കളിച്ചിരുന്നു
അകലമേലെത്രയെന്നകലയാന്നെന്നാലും
പ്രകൃതിതന്‍ സൗന്ദര്യം കണ്ടിരുന്നു
വയലേലകള്‍ തോറും ഒന്നായ് പറന്നെത്തി
ആനന്തമാടുന്ന നല്‍കൊറ്റികള്‍
അന്നവിടയാ പുഴതന്റെ കാല്‍ച്ചിലങ്ക താളം
നാടിന്റെ സ്പന്ദനമായ് നീണ്ടിരുന്നു
കാറ്റിന്‍ തലോടലില്‍ ഇളകുന്ന കാടുകളില്‍
പറവകള്‍ പാറി പറന്നിരുന്നു
എവിടെയിന്നെവിടയാ പൂക്കള്‍ തന്‍ പുഞ്ചിരി
പച്ചപുല്‍ തകിടിയും പാടങ്ങളും
ആഞ്ഞുവീശുന്നോരാ മഴുവിന്റെ മൂര്‍ച്ചയില്‍
നൊന്തു പിടയുന്ന മാമരങ്ങള്‍
അറിയാത്തതെന്തേ ആ നോവിന്റെ ഗദ്ഗദം
കാണാത്തതെന്തേ ആ കണ്ണുനീര്‍ തുള്ളികള്‍
ഇന്നെവിടെയാ പുഴതന്റെ താളങ്ങള്‍ മറയുന്നു
കേള്‍ക്കുന്നു മൗനമാം തേങ്ങല്‍ മാത്രം
ശലഭങ്ങള്‍ എവിടെക്കോ പൊയ്മറയുന്നുവോ
കിളികള്‍തന്‍ നാദം നിലച്ചുവെന്നോ
അമ്മ തന്‍ കുഞ്ഞിനെ പോറ്റുന്നപോലെയാ
കൈകുമ്പിളില്‍ നമ്മെ കാക്കുന്ന ഭൂമി
അതു തന്റെ മാറിനെ കുത്തിനോവിച്ചിട്ടു
പടവുകള്‍ താണ്ടി നാം എങ്ങോടുപോകുവാന്‍
അറിയുക ഭൂമിയാം തായയെ കൊന്നിട്ട്
നമ്മള്‍ തന്‍ ജീവനും ഇല്ലേറെ നാളുകള്‍

Generated from archived content: poem4_agu2_14.html Author: akhil_kk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here