വയലേലകളേ നിങ്ങള്‍ ജീവച്ഛവങ്ങള്‍
നിങ്ങള്‍ക്കു മീതേ പുത്തന്‍ സാമ്പത്തിക മേഘലകള്‍
നിഴല്‍ വീശുന്നു….
വയല്‍വരമ്പുകളേ നിങ്ങള്‍ ദേശീയപാതകളിലൂടെ സഞ്ചരിക്കുന്നൂ
പുഴകളേ നിങ്ങള്‍ ദാഹിച്ചു വളരുന്നത്]
ഊറ്റിമാറ്റിയ മണലുകള്‍ അറിഞ്ഞാലീ…
പ്രിയപ്പെട്ട കുളങ്ങളെ, കിണറുകളേ,
ഉയര്‍ന്നുപൊന്തിയ കെട്ടിടങ്ങള്‍ക്കു നിങ്ങള്‍
‘സേഫ് റ്റി ടാങ്കുകള്‍’.
ഡാമുകളെ , കാറ്റാടിയന്ത്രങ്ങളേ, നിങ്ങള്‍ പഴഞ്ചന്മാരാകുന്നൂ
ആണവാഗോളനിലയിലയങ്ങള്‍ നൂതനോര്‍ജ്ജോല്‍പാദകരല്ലോ
ചൂടേറും ഭൌമദിന ചര്‍ച്ചകള്‍ കടല്‍ത്തറയില്‍ം നിന്നും
പൊന്തിപൊന്തി ഹിമാലയന്‍ സാനുക്കളില്‍ വന്നാവിയായി
മാറുമ്പോള്‍
വെന്തുവെണ്ണീറായികിടക്കുന്ന കാടുകളെ നോക്കി
പാടുവാന്‍ കവികള്‍ക്കിന്നു ഭാഷയില്ല
അവ എന്നേ…….
Generated from archived content: poem1_nov25_11.html Author: akhil_ck