പഠനയാത്ര
പഠനയാത്ര പുറപ്പെട്ടപ്പോൾ മദ്യകുപ്പികളെല്ലാം പെൺകുട്ടികളുടെ ബാഗിലാണ് അവർ ഒളിപ്പിച്ചുവെച്ചത്….. അധ്യാപകരെങ്ങാൻ കണ്ടാൽ ഒരു തുള്ളി കിട്ടുമെന്ന വിശ്വാസം അവർക്കില്ലായിരുന്നു.
പത്രപ്രവർത്തകൻ
കാലൻ പോകുന്ന വഴി അന്വേഷിക്കുകയാണവന്റെ ജോലി. കാലന്റെ പണി തീർന്നാൽ ഫോട്ടോ വാങ്ങാൻ അവൻ ഓടിയെത്തും. കാലനെ കാത്തിരിക്കാൻ കഴിയാത്തതിനാൽ മുനിസിപ്പാലിറ്റിയിലെ എല്ലാവരുടെയും വോട്ടർപട്ടിക ശേഖരിച്ചുവെച്ചിരിക്കുകയാണവൻ. ഇനി കാലൻ വീട്ടിലെത്തിയാൽ ഫോട്ടോ അവൻ ന്യൂസ് ഡെസ്‌കിലെത്തിക്കും.
Generated from archived content: story1_mar1_10.html Author: akbarali_charangavu