1-ബൊക്ക
എവിടെയോ നിന്ന പൂവുകള്‍,ഇലകള്‍
എന്നോടൊപ്പം പോരുന്നു
ഒരു കാട് കൂടെ വരുന്ന പോലെ.
2-
ഉറക്കം
ആദ്യമേ ഉമ്മയുറങ്ങുന്നു
ഞാനുറങ്ങാതെ ഉമ്മെയെയോര്‍ത്തു
ഉമ്മ സ്വപ്നത്തിലെന്നെയോര്‍ക്കുന്നു
..
ഞാന്‍ ഉറങ്ങുന്നു
ഉറങ്ങുന്ന ഞങ്ങളെ ഓര്‍ത്ത്
ആരെങ്കിലും ഉറങ്ങാതിരിക്കുമോ…?
Generated from archived content: poem1_apr20_12.html Author: akbar
Click this button or press Ctrl+G to toggle between Malayalam and English