ഞാൻ
വെളിച്ചത്തിൽ തല പുകയ്‌ക്കുന്ന
വെളിവില്ലാത്ത കല.
ഇരുട്ടിൽ ഉറക്കമൊഴിക്കുന്ന
ഇതൾ വിരിയാത്ത കിനാവ്!
ഞാൻ
കല്ലെടുത്തെടുത്ത്
മെലിഞ്ഞുണങ്ങിയ തുമ്പി
ചിലന്തിവലകളിൽ കുരുങ്ങിയ
ചിത്രശലഭം!
ഞാൻ
മഴമേഘങ്ങളിൽ
പുഴകളെ ദാഹിച്ച വേഴാമ്പൽ,
വെയിൽ ചിറകുകളെ
വെറുതെ പ്രണയിച്ച മഞ്ഞുതുളളി!
Generated from archived content: poem2_dec20.html Author: ajithan_chittattukara