പഴയൊരാട്ടോഗ്രാഫിന്‍ താളുകള്‍ മറിച്ചപ്പോള്‍
ഓര്‍മ്മകള്‍ കാലചക്രം തിരിച്ചീടുന്നു.
ചിതലുകള്‍ തിന്നൊരാ പേപ്പറിന്‍ താളുകള്‍ൾ…
ആരാലും മായ്ക്കാത്ത ഓര്‍മ്മതന്‍ തുണ്ടുകള്‍..
കളിക്കൂട്ടുകാരിയായവള്‍ വന്നപ്പോള്‍ എന്‍ മനം
ഒരു പേമാരി പോല്‍ പെയ്തൊഴിഞ്ഞങ്ങുപോയ് ..
കൈയ്യിലൊരു പൂവുമായ് പൂമ്പാറ്റകള്‍ക്കൊപ്പം
ഓടിനടന്നൊരു കുട്ടിക്കാലത്ത്
നിന്‍ മുടിയിഴകളില്‍ സൂര്യകിരണങ്ങള്‍
മായികമായൊരു വര്‍ണ്ണ പ്രഭയായ്
പുലരികള്‍ പ്രണയമായ് രാത്രികള്‍ കാവലായ്
നിലാവത്തു സഖീ നിന്‍ കുപ്പിവളതന്‍ കിലുക്കം…
വഴിയരികില്‍ നിന്നെയും കാത്തങ്ങ്
നിന്നോരാനേരം ഓര്‍മ്മയില്‍ മാഞ്ഞുപോയ്..
ആ ഒരു പിണക്കം അറിയില്ല എന്തിനോ..
ജീവിത യാത്രയില്‍ പരസ്പരം കാണാതെ
കാലത്തിനൊപ്പം കൊഴിഞ്ഞങ്ങു പോയെന്നോ
മറ്റൊരാള്‍ ജീവിതതോണിയില്‍ കൂട്ടിനായ് വന്നപ്പോള്‍
ഓര്‍മ്മകള്‍ താളുകള്‍ മാത്രമായ്
ഇനിയില്ല…പഴയോരാ കൂട്ടുകാരിയുടെ ചിരിമുത്തുകള്‍…
Generated from archived content: poem1_aug6_13.html Author: ajith_p_keezhattingal