പാതിവ്രത്യം

മഹാനഗരത്തിലെ

ഇരുണ്ട മൂലയിൽ

നഷ്‌ടപ്രണയാന്ത്യം

പിറന്ന ഉണ്ണിയ്‌ക്ക്‌

അമ്മിഞ്ഞയേകി-

യുറങ്ങിയ അമ്മയുടെ

അർദ്ധനഗ്നതയിൽ

പാവാടച്ചരടുകളിൽ

മാന്യതയുടെ കരങ്ങൾ

പരതി പത-

ഞ്ഞെഴുകിയത്‌.

ഉണ്ണിയുടെ വിശപ്പിൽ

‘ഗീത’യറിയാത്ത അമ്മയറിഞ്ഞു

കർമ്മം തന്നെയീശന്‌!

നഗ്നതയില്‌ പുരണ്ട

മാലിന്യം

വിയർപ്പിന്‌ പുണ്യാഹം

തെളിച്ച്‌ ശുദ്ധമാക്കുന്നു.

വിശപ്പൊടുങ്ങുന്നു. ഉണ്ണി

ചിരിക്കുന്നു.

ദാനം ചെയ്‌ത അന്ന-

ത്തിനന്ത്യം യാചകബാലികയെ

പ്രാപിച്ചവനും

ഭാര്യയില്‌ പരസ്‌ത്രീ-

കളെ കണ്ട്‌

സംതൃപ്‌തനാകുന്നവനും

റോഡരികില്‌ കിടന്ന

ഭ്രാന്തിയുടെ ഒട്ടിയ

വയറില്‌ രതിയുണരുന്നവനും

പാഥേയം തേടിയഴിഞ്ഞ

ചേലകളുടെ

സമകാലീന സദാചാര-

മൂല്യച്യുതിയിൽ

വാചാലനാകും.

Generated from archived content: poem1_dec9_08.html Author: ajith_gangadharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here