“തൊമ്മനും മക്കളും” – കളളന്മാർ നേരെയായപ്പോൾ….

തൊമ്മന്റെയും രണ്ടു മക്കളുടെയും കഥ അതീവ രസമാണ്‌. നാട്ടിൽ ചില്ലറ മോഷണങ്ങളുമായി നടന്ന ഇവർ സ്വഭാവമെല്ലാം മാറ്റി അധ്വാനിച്ചു ജീവിക്കാൻ തീരുമാനിച്ചു. നാട്ടിൽ നിന്നാൽ ഇത്തരമൊരു മാറ്റം ആരും അംഗീകരിക്കില്ല എന്നതുകൊണ്ട്‌ ആരും തിരിച്ചറിയാത്ത മറ്റൊരു നാട്ടിലെത്തി. ഗതികേടിന്‌ അവിടെയെത്തിയപ്പോൾ അവരെ കാത്തിരുന്നത്‌ നാട്ടിലുളളതിലും വലിയ പ്രശ്‌നങ്ങൾ. ഇവിടെവച്ച്‌ ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒരച്ഛനേയും മൂന്നു പെൺമക്കളെയും രക്ഷിക്കേണ്ട ചുമതല ഇവരുടെ കൈകളിലായി. ഇതിനിടയിലുണ്ടാകുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ്‌ ഷാഫി “തൊമ്മനും മക്കളും” ഒരുക്കുന്നത്‌. തൊമ്മനായി രാജൻ പി.ദേവും, മക്കളായ ശിവനും സത്യനുമായി മമ്മൂട്ടിയും ലാലുമാണ്‌ അഭിനയിക്കുന്നത്‌. തമിഴ്‌നാട്ടിലെ ഉദുമൽപേട്ട്‌ ഗ്രാമത്തിലാണ്‌ ചിത്രീകരണം നടന്നത്‌.

ജനാർദ്ദനൻ, മോഹൻജോസ്‌, മനോജ്‌ കെ.ജയൻ, സലിംകുമാർ, ബോബൻ ആലുംമൂടൻ, ലയ, സിന്ധുമേനോൻ എന്നിവരടക്കം ഒരു വൻ താരനിര തന്നെ ഈ സിനിമയിലുണ്ട്‌. രചന ബെന്നി പി.നായരമ്പലമാണ്‌ നിർവ്വഹിച്ചിരിക്കുന്നത്‌. കൈതപ്രത്തിന്റെ ഗാനത്തിന്‌ അലക്സ്‌ പോൾ സംഗീതം നല്‌കിയിരിക്കുന്നു. സജ്ജീവ്‌ ശങ്കറാണ്‌ ഛായാഗ്രാഹകൻ. ലാൽ ക്രിയേഷൻ നിർമ്മിക്കുന്ന ഈ ചിത്രം ഉടൻ പ്രദർശനത്തിനെത്തും.

Generated from archived content: cinema2_jan13.html Author: ajil_ms

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here