അചഛൻ
ചില കൊടുക്കലുകളിലൂടെ ശിഷ്‌ടപ്പെടുന്നവ ഹരിച്ചും കുറച്ചും നിസ്സഹായമാകുന്ന അവിഭാജ്യസംഖ്യ.
അമ്മ
ഞങ്ങളുടെ സൂത്രവാക്യങ്ങളുടെ മുനകൾ കൊണ്ട് ഉടഞ്ഞ് ജീവിക്കുന്ന ഒറ്റ സംഖ്യ.
അനിയൻ
കുറക്കൽ പ്രക്രിയയിലെ കടം വാങ്ങലുകൾ മാത്രം ശീലമാക്കിയ ചെറിയ സംഖ്യ
അനിയത്തി
എങ്ങനെ ഹരിച്ചാലും നഷ്‌ടങ്ങൾ നിരത്തി അപ്രത്യക്ഷമാകുന്ന അത്‌ഭുതസംഖ്യ
കാമുകി
അക്കനിരയിലെ ഏറ്റവും ഒടുവിലത്തെ സംഖ്യയെപ്പോലെ ഒരിക്കലും പിടിതരാതെ………….
ഞാൻ
ചില സംഖ്യകളോട് ചേർന്ന് നിന്നാൽ മാത്രം ഗൗരവഭാവമുണ്ടാകുന്ന കൈകാലുകൾ അരിഞ്ഞിട്ട ‘ഭാരതസംഖ്യ’.
Generated from archived content: story2_sep17_09.html Author: ajijesh_pachatt