വേരുകൾ

ഒരു കൊടിയും തീക്കൊള്ളിയും

ഖദർതൊണ്ടകളുടെ കമ്പനമഴ പെയ്യിക്കും.

‘കുറുവടി,

കഠാര,

വടിവാൾ,

കരിങ്കൽച്ചീളുകൾ,

ബോംബ്‌,

സൈക്കിൾ ചങ്ങലകൾ’

ഇവയടങ്ങുന്ന ‘സിക്‌സ്‌പായ്‌ക്കു’മായി ചാവേർക്കൂട്ടങ്ങളുടെ കുളമ്പടിയൊച്ചകൾ…..

വഴിയരികിൽ; ബീഡിത്തുണ്ടിലൂടെ ഓർമ്മകൾ ശ്വസിച്ചുവിടുന്ന വൃദ്ധൻ…..

അല്ലെങ്കിൽ, പെൻസിൽമേട്ടത്തിന്റെ പുതിയതന്ത്രങ്ങൾ മെനഞ്ഞ്‌ നീങ്ങുന്ന സ്‌കൂൾക്കുട്ടി…….

അതുമല്ലെങ്കിൽ, മഞ്ഞച്ചുവപ്പൻ ബസ്സിന്റെ ദർപ്പണനെറ്റിയിലേക്ക്‌ ഉറ്റിവീണ മിന്നൽച്ചിത്രം……

ചോര……!!

പോലീസ്‌……?

ലാത്തിച്ചാർജ്‌…….??

ഹർത്താൽമരത്തണലിൽ വിശ്രമിക്കാനെന്നും കുറച്ച്‌ ശവങ്ങളുണ്ടിവിടെ, ലിംഗശാസ്‌ത്രത്തിന്റെ അസ്‌തിത്ത്വമൊടിഞ്ഞ വെറും ശവങ്ങൾ.

Generated from archived content: story1_july27_09.html Author: ajijesh_pachatt

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here