അംശബന്ധം

 

 

നീ, നിന്റെ മുടിയിഴകളെ അരിഞ്ഞെറിയരുത്‌. എന്റെ പ്രണയം തൂങ്ങുന്ന അവ നിനക്ക്‌ കോതാനുള്ളതാണ്‌.

ചില പ്രത്യേകഘട്ടങ്ങളിലെനിക്കും…………..

ഗർഭപാത്രത്തെ അടർത്തിയെടുക്കരുത്‌. യന്ത്രങ്ങൾക്ക്‌ ഉഴലാനുളളതല്ല അവിടം. തലമുറകളുടെ പത്തുമാസപാർപ്പിടമാണ്‌.

ചില പ്രത്യേകഘട്ടങ്ങളിലെനിക്കും…………..

പരുക്കൻ വസ്‌ത്രങ്ങളിട്ട്‌ ദേഹത്തിന്റെ മിനുമിനുപ്പറുക്കരുത്‌ നീ.

അവ ധരിക്കുമ്പോൾ നിനക്ക്‌ വേദനിച്ചേക്കും.

ചില പ്രത്യേകഘട്ടങ്ങളിലെനിക്കും…….

മുലകളെ നീ തച്ചുടക്കരുത്‌. കാഴ്‌ചക്ക്‌ മാത്രമല്ല, നമ്മുടെ കുഞ്ഞുങ്ങൾക്കുണ്ണാനുള്ളതും കൂടിയാണത്‌.

ചില പ്രത്യേകഘട്ടങ്ങളിലെനിക്കും…..

നീ, നിന്റെ പുഞ്ചിരി മുറിച്ചുമാറ്റരുത്‌, ശബ്‌ദം പരുക്കനാക്കരുത്‌, മനസ്‌ ഉടച്ചുവാർക്കരുത്‌, നടത്തം മാറ്റിവരയ്‌ക്കരുത്‌.

പെണ്ണേ, പച്ചപ്പെണ്ണേ……..നിനക്കറിയില്ലേ ശാസ്‌ത്രജ്ഞനുണ്ടെങ്കിലേ പരീക്ഷണശാലയുള്ളൂ. പരീക്ഷണശാലയുണ്ടെങ്കിലേ ശാസ്‌ത്രജ്ഞനുമുള്ളൂ.

Generated from archived content: story1_feb6_09.html Author: ajijesh_pachatt

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here