പ്രിയ സഖീ

അകലേ,നീ പൊന്‍ മുകിലേ,
ആഴകേ,പൊലി നിറ കതിരേ,

വരുമോ നീയൊന്നരികേ?
പകരാം നറു നവനീതം

മതി തീരും വരെയെന്നും
മുഴുകാം സുഖമനുരാഗം,

പറയൂ സഖി മടിയാതെ
മിഴികള്‍ നിറയുവതെന്തേ?

നിശതന്‍ നീലീമ തഴുകും
തനുവില്‍ തംബുരുമീട്ടും

കുസൃതിക്കാറ്റു പറഞ്ഞോ?
വരുകില്ലയവന്‍ വേറേതോ

മലരിന്‍ മധുകണമൂറും
അധരം തേടിയകന്നോ?

വെറുതേ വീണ്‍വാക്കല്ലേ?
ചപലേ ചാരുത വേറെ

വരുമോ നിന്നോളം പൊന്നേ ?
പ്രണയം സുഖമയ സുകൃതം

Generated from archived content: poem2_nov4_11.html Author: ajay_menon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here