വിരഹം

വെണ്ണിലാവു പറഞ്ഞോ പെണ്ണെ
നിന്‍റെ നീള്‍ മിഴിയിതളില്‍
തിങ്ങി നിന്ന വസന്തം, ഒരു-
തെന്നല്‍ വന്നു കവര്‍ന്നോ?
എന്തിനിന്നീ മൌനം?, പറയു
എന്നുമീ ഞാനില്ലേ, കൂട്ടി-
ന്നെന്തിനിന്നൊരു മൌനം?
നിന്‍റെ പുലരികള്‍ തോറും
നറു മഞ്ഞു മധുരിമ പകരും
കുളിര്‍ മന്ദമാരുതനെന്നും
നിന്‍റെ തളിരുടലാകെ,
മെല്ലെ നുള്ളി യുണര്‍ത്തും,
തെല്ലു പരിഭവമോടെ,
നിന്നിലുണരും പുളകം,
ഒന്ന്മുത്തിയടര്‍ത്താന്‍
വന്നു പ്രിയസഖി ഞാനും.

Generated from archived content: poem1_feb23_12.html Author: ajay_menon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here