ഹൃദയമുരളിക

മലയാള സംഗിതം ഇൻഫൊ എന്നതാണ്‌ ഈ സംരംഭത്തിന്‌ പിന്നിൽ ആദ്യം അതെക്കുറിച്ച്‌ രണ്ട്‌ വാക്ക്‌.

മലയാള സംഗീതം ഇൻഫോ എന്നത്‌ ഇന്റർനെറ്റിൽ ഇന്ന്‌ മലയാളികളുടെ ഇടയിൽ ഏറ്റവും പ്രധാനപ്പെട്ട സംഗീത വെബ്‌സൈറ്റുകളിൽ ഒന്നാണ്‌. ദിവസവും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന്‌ മലയാളികൾ സന്ദർശിക്കുന്ന ഈ സൈറ്റിൽ ഇന്നുവരെ മലയാളത്തിൽ ഉണ്ടാക്കിയിട്ടുള്ള എല്ലാ ഗാനങ്ങളെക്കുറിച്ചും വിവരങ്ങൾ ലഭിക്കും. വെളിച്ചം കാണാത്തതും മൊഴിമാറ്റം നടത്തിയതുമായുള്ള ചിത്രങ്ങളുൾപ്പെടെ നാലായിരത്തില്‌പരം ചിത്രങ്ങളിൽ നിന്ന്‌ 16000 ഗാനങ്ങളുടെ സംഗീതം. രചന, ഗായകർ, വർഷങ്ങൾ, രാഗങ്ങൾ, വരികൾ, എന്ന വിവരങ്ങളും ഇംഗ്ലീഷിലും മലയാളത്തിലും ഇവിടെ കാണാൻ സാധിക്കും. ഇതിന്‌ പുറമെ, നൂറുകണക്കിന്‌ പാട്ടുപുസ്‌തകങ്ങൾ, പ്രസിദ്ധീകരണങ്ങളിൽ നിന്നുള്ള ഗാനങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾ, അനുസ്‌മരണങ്ങൾ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ എം.എസ്‌.ഐ-ൽ നിന്നും ലഭിക്കുന്നു. ഇന്നു സാധാരണ സംഗീതസ്‌നേഹികൾ മാത്രമല്ല. റ്റി.വി. സ്‌റ്റേഷനുകളും, പുസ്‌തകങ്ങളും മറ്റും പോലും എം.എസ്‌.ഐ-യെയാണ്‌ ആധികാരികമായ വിവരങ്ങൾ അറിയാൻ ഉപയോഗിക്കുന്നത്‌. മലയാള സംഗീത സ്‌നേഹികൾക്കും ഗവേഷകർക്കും ഒരുപോലെ ഉപയോഗപ്രദമായ ഈ സൈറ്റിൽ ദിനംപ്രതി പുതിയ വിവരങ്ങൾ ചേർത്തു വരുന്നു. എം.എസ്‌.ഐ. മീഡിയ-യുടെ ആഭിമുഖ്യത്തിൽ അജയ്‌മേനോൻ തുടങ്ങിയ എം.എസ്‌.ഐ.യുടെ പുറകിൽ സജീവമായി പ്രവർത്തിക്കുന്ന ഏകദേശം 60 മലയാളികൾ ഉണ്ട്‌. അമേരിക്കയിലെ കോളറാഡോയിൽ നിന്നും രൂപവൽക്കരിക്കപ്പെടുന്ന ഈ സൈറ്റിൽ ഇന്നു ഇന്ത്യ, ഗൾഫ്‌ രാജ്യങ്ങൾ, യൂറോപ്പ്‌

തുടങ്ങിയ എല്ലാ ഇടങ്ങളിലും നിന്നുമുള്ള മലയാളികൾ പ്രവർത്തിക്കുന്നുണ്ട്‌.

ഹൃദയമുരളിക എന്നത്‌ ഈ കൂട്ടായ്‌മയിൽ നിന്നും ഉരുത്തിരിഞ്ഞ ഒരു ഗാനസമാഹരമാണ്‌. ഇതിന്റെ കഥയും മറ്റും ബ്ലോഗിൽ സൂചിപ്പിച്ചിട്ടുണ്ട്‌. ഇന്ന്‌ എം.എസ്‌.ഐ.യുടെ നല്ല സംഗീതം പ്രോൽസാഹിപ്പിക്കാനുള്ള ഒരു സംരംഭത്തിലെക്കുള്ള ആദ്യകാല്‌വെയ്‌പാണ്‌. ഈ ഓഡിയോ ആൽബത്തിൽ ശ്രീദേവിപിള്ള രചിച്ച്‌ വിദ്യാധരൻ മാസ്‌റ്റർ സംഗിതം നല്‌കിയ 8 ഗാനങ്ങളുണ്ട്‌. ആദ്യ ഗാനം പാടിയിരിക്കുന്നത്‌ ഇന്നത്തെ ഭാരതത്തിലെ ഏറ്റവും നല്ല ഗായികയെന്ന്‌ വിശേഷിപ്പിക്കാവുന്ന കെ.എസ്‌.ചിത്രയാണ്‌. അതിനുപുറമെ പ്രഗൽഭ ഗായകരായ ശ്രീവൽസൻ ജെ.മേനോൻ, രവിശങ്കർ, നിഷാദ്‌, രൂപ, അശ്വതി വിജയൻ തുടങ്ങിയവരും ഇതിലെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്‌. ഗായികയായ രൂപയുടെ വയലിനിൽ വായിച്ച ഒരു ഗാനവും ഈ ആൽബത്തിന്റെ പ്രത്യേകതയാണ്‌.

ഫെബ്രുവരി 8-​‍ാം തിയതി മറൈൻ ഡ്രൈവിലുള്ള ഡി.സി. ബുക്‌സിന്റെ അന്താരാഷ്‌ട്ര പുസ്‌തകമേളയിലാണ്‌ ഹൃദയമുരളികയുടെ ഔദ്യോഗിക പ്രകാശനം. ഈ ആൽബത്തിന്റെ സി.ഡി. എസ്‌കിബിഷൻ പവിലിയണിലെ എം.എസ്‌.ഐ. മ്യൂസിക്‌ കിയൊസ്‌കിൽ നിന്ന്‌ വാങ്ങിക്കാവുന്നതാണ്‌.

Generated from archived content: news1_feb6_09.html Author: ajay_menon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here