‘സമുദ്രത്തേക്കാൾ പഴക്കമേറിയ മരക്കപ്പൽ’ എന്ന കവിതയുടെ പുതുമ നമ്മെ ആഹ്ലാദിപ്പിക്കുന്നു. സ്വപ്‌നത്തിന്റെ ദ്രവപ്രകാശത്തിൽ മുങ്ങി നനഞ്ഞെത്തുന്ന ബിംബങ്ങൾ. ആത്മാവിന്റെ അഗാധതകളിലെ വിസ്‌മൃതചോദനകളെ അവ പുനരുജ്ജീവിപ്പിക്കുന്നു. ഒക്‌ടേവിയോ പാസിന്റെ കാവ്യബിംബങ്ങളെപ്പോലെ ഉജ്ജ്വലമായ പരികൽപ്പനകൾ നിറഞ്ഞ ‘…. മരക്കപ്പൽ’ പക്ഷേ, പാസിൽ നിന്നു വിഭിന്നമാകുന്നത് അതിന്റെ ശിൽപ്പപരമായ നേർരേഖീയത കൊണ്ടാണ്. ഈ നേർരേഖീയത, എന്തുകൊണ്ടോ, എൽഗ്രെക്കോ പെയിന്റിംഗുകളിലെ തീക്ഷ്‌ണ നിറങ്ങളുടെ ലംബപരതയെയാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്. മുറിഞ്ഞുപോകുന്ന രീതിയിൽ ആത്മാവിനെ വലിച്ചുനീട്ടുന്ന അതേ രൂക്ഷാനുഭവം.
സമുദ്രത്തേക്കാൾ പഴക്കമേറിയ മരക്കപ്പൽ,
എ.ജെ. മുഹമ്മദ് ഷഫീർ,
വില – 30.00,
ഫേബിയൻ ബുക്‌സ്,
Generated from archived content: book_july2.html Author: aj_mohdshafeer