നാദോപാസന 2009

അഗ്നികൾച്ചറൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 2-​‍ാമത്‌ ദേശീയ സംഗീത ശിൽപ്പശാലയും സംഗീതപരിപാടികളും ജൂൺ 12, 13, 14 തിയതികളിലായ്‌ അന്നമനടയിൽ നടക്കുന്നു. ജൂൺ 12ന്‌ വൈകിട്ട്‌ 6 മണിക്ക്‌ സുപ്രസിദ്ധ സംഗീതജ്ഞൻ ശ്രീ.കെ.ജി. ജയൻ (ജയവിജയ) ഉദ്‌ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ സംഗീതവിദ്വാൻ മങ്ങാട്‌ നടേശന്‌ അഗ്നിയുടെ ‘നാദാചാര്യ’ പുരസ്‌ക്കാരം സമർപ്പിക്കുകയും ചെയ്യുന്നു. തുടർന്ന്‌ പ്രഗത്‌ഭ സംഗീതജ്ഞൻ ശ്രീ. മാവേലിക്കര പി. സുബ്രഹ്‌മണ്യത്തിന്റെ സംഗീതക്കച്ചേരി അരങ്ങേറും. ശ്രീ.. എം. ചന്ദ്രശേഖരൻ (വയലിൻ), ശ്രീ. തൃശ്ശൂർ, സി.എം. നരേന്ദ്രൻ (മൃദംഗം) , ശ്രീ ഉഡുപ്പി ശ്രീധർ (ഘടം) എന്നിവർ പക്കമേളമൊരുക്കും.

13ന്‌ രാവിലെ 9ന്‌ സംഗീത വിദ്യാർത്ഥികൾക്കായ്‌ ശിൽപ്പശാല ആരംഭിക്കും. സുപ്രസിദ്‌ധ സംഗീതജ്ഞരായ ശ്രീ. ജെയ്‌സൺ.ജെ.നായർ, ശ്രീവത്സൻ ജെ. മേനോൻ, രാജശ്രീ വാര്യർ പ്രൊഫ. ജോർജ്‌. എസ്‌. പോൾ, അശ്വതി തിരുന്നാൾ രാമവർമ്മ തുടങ്ങിയ പ്രഗത്ഭർ 2 ദിവസത്തെ ശിൽപ്പശാല നയിക്കും. 13നു വൈകിട്ട്‌ 6.30ന്‌ സുപ്രസിദ്ധ സംഗീതജ്ഞൻ ശ്രീ. അശ്വതി തിരുന്നാൾ രാമവർമ്മ സംഗീതക്കച്ചേരി അവതരിപ്പിക്കും. ശ്രീ. ആവണീശ്വരം എസ്‌.ആർ. വിനു, ശ്രി.. പത്ര സതീഷ്‌കുമാർ, ശ്രീ. പെരുകാവ്‌ സുധീർ, ശ്രീ. പയ്യന്നൂർ ഗോവിന്ദപ്രസാദ്‌ എന്നിവർ പക്കമൊരുക്കും.

14ന്‌ വൈകിട്ട്‌ 5.45ന്‌ സമാപന സമ്മേളനം ഡോ. എൻ. രമണി., ഉദ്‌ഘാടനം ചെയ്യും. ശ്രീ. കെ.ബി.രാജാനന്ദ്‌ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന്‌ വൈകിട്ട്‌ 6.30ന്‌ ലോക പ്രശസ്‌ത പുല്ലാങ്കുഴൽ വിദ്വാൻ ഡോ. എൻ. രമണി കച്ചേരി അവതരിപ്പിക്കും. ശ്രീ. ഇടപ്പള്ളി അജിത്‌, ശ്രീ. പത്രസതീഷ്‌ കുമാർ, ശ്രീ. എസ്‌.വി. രമണി, ശ്രീ.ഗോവിന്ദ പ്രസാദ്‌ എന്നിവർ പക്കമൊരുക്കും.

വിശദവിവരങ്ങൾക്ക്‌ ഃ www.agnionline.org.com

Generated from archived content: news1_jun4_09.html Author: agricultural_akkadami

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English