ഒട്ടും പ്രതികരിക്കാത്തതാണ് ജീവിതത്തില്‍ പലപ്പോഴും സംഭവിക്കുന്നത്. ഭാര്യയോട് യാത്ര പറഞ്ഞ് ഓഫീസിലേക്ക് ഇറങ്ങുമ്പോഴും – കോയമ്പത്തൂര്‍ എന്‍ജിനിയറിംഗിന് പഠിക്കുന്ന മകന് ഫീസ് അയച്ച് ബാങ്കില്‍ നിന്നിറങ്ങുമ്പോഴും ഞാന്‍ കരുതിയില്ല അടുത്ത നിമിഷം ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്. ഒരു മിന്നല്‍ മാത്രമേ ഓര്‍മയിലുള്ളു.
കാര്‍ തകര്‍ന്നു പോയി – 6 ടോട്ടല്‍ ഡാമേജ് വിഹിതം ഓടിച്ചിരുന്നയാളെ വാഹനം വെട്ടിപൊളിച്ചാണ് ആശുപത്രിയില്‍ എത്തിച്ചത്.
“എ കേസ് ഓഫ് “Brain stem death…..” ബുദ്ധി മരിച്ചശരീരം ജീവനുള്ള ശരീരാവയങ്ങള്‍. അവയവ ദാനത്തിന് അംഗീകരിക്കപ്പെട്ട ഹിസ്റ്ററി. പിന്നീട് നടന്ന കാര്യങ്ങള്‍ എന്റെ അറിവിനപ്പുറത്തായിരുന്നു.
വാഹനങ്ങള്‍ വഴിമാറ്റി വിട്ടാണ് ആംബുലന്‍സ് കടന്നു പോകാന്‍ പോലീസ് വഴിയൊരിക്കിയത്. ഈ കൊച്ചു സംസ്ഥാനം കണ്ട ഏറ്റവും സുന്ദരമായ മനുഷ്യസ്നേഹത്തിന്റെ മാതൃക – ചാനലുകള്‍ – ഒരു മിനിറ്റ് 58 സെക്കന്റ് കൊണ്ട് ഡെസ്റ്റിനേഷനിലെത്തും….
എനിക്കു മാത്രം അറിയില്ല – എന്തിനാണവര്‍ എന്നെ പറിച്ചു മാറ്റി ഐസ് ബക്കറ്റിലാക്കി പാക് ചെയ്തെന്നെ വര്‍ഷങ്ങളായി ഞാന്‍ ജീവിച്ചിരുന്ന ആ ശരീരത്തില്‍ നിന്ന് അവസാനത്തെ ഞരമ്പും മുറിച്ച് വേര്‍പെടുത്തിയപ്പോള്‍ ഒരു താമര ഞെട്ടിനെ ഇരുകൈകള്‍ കൊണ്ട് വാരി എടുക്കുന്ന പോലെ ഡോക്ടര്‍ എന്നെ നെഞ്ചോടു ചേര്‍ത്തു – ഞാന്‍ ഒന്ന് പിടഞ്ഞ് ആ ശരീരത്തില്‍ എന്റെ അവസാനത്തെ സ്പന്ദനം….
“ഈ മനുഷ്യസ്നേഹം മാനവരാശിക്കു സ്വന്തം….” ഡോക്ടര്‍ മന്ത്രിച്ചു. ഞാന്‍ ഡോക്ടറുടെ മുഖത്തേക്ക് നോക്കി എന്റെ കുടുംബത്തെ ഒന്നു കാണണം എന്ന് പറയാനാഗ്രഹിച്ചതാണ്. ഞാനും ദു:ഖത്തിലായി പറയാനിനിയേറെ വാക്കുകളില്ലാതെ എന്നെ സങ്കടത്തിലാക്കി.
എയര്‍പോര്‍ട്ടില്‍ നിന്നും ഞാന്‍ പറന്നടുത്ത നഗരത്തിലെത്തി. അവിടെയും പോലീസ് സംഭാഷണം ട്രാഫിക്ക് നിയന്ത്രണം – ഞാന്‍ വി.വി.ഐ.പിയായി…. ഞാനാണോ അതോ എന്നെ സ്വീകരിക്കുന്നയാളോ? ആരെങ്കിലുമാകട്ടെ എന്നെ താമരമൊട്ടുപോലെ കൈകാര്യം ചെയ്തപ്പോള്‍ വേറെ നിര്‍ദേശം കൊടുത്ത് കൂടെ തന്നെയുണ്ട്.
ഏതോ സമയത്തവര്‍ എന്നെ ഐസ്ബോക്സില്‍ നിന്നും പുറത്തെടുത്തു. ഞാന്‍ ചുറ്റും നോക്കി…. എന്റെ ഭാര്യയും കുട്ടികളും ആരും അടുത്തില്ല.
ഇത്രയും നാള്‍ ഈ ഹൃദയം മറ്റൊരാളെ സേവിച്ചു. ഇനി ഇത് ഇദ്ദേഹത്തെ സേവിക്കട്ടെ…”
പക്ഷേ ഡോക്ടര്‍ എന്റെ ഹൃദയത്തോടൊട്ടിക്കിടന്ന എന്റെ ഭാര്യ…. എന്റെ ഹൃദയതാളം നിയന്ത്രിച്ച എന്റെ മകന്‍ – എന്റെ ഹൃദയമായ മകള്‍- എന്റെ എല്ലാ എല്ലാമായ കൊച്ചുമകന്‍ ഇതെല്ലാം… ഞനൊറ്റപ്പെട്ടവനാകുന്നു.
”റിജക്റ്റാവാതെ ഇരുന്നാല്‍ മതി” മറ്റൊരു ഡോക്ടറാണ്.
നാളെയാണ് ഞാന്‍ ഇന്നു ഉച്ചവരെ സേവിച്ചിരുന്ന ശരീരത്തിന്റെ അന്ത്യകര്‍മ്മം. എന്റെ കുട്ടികള്‍ അന്ത്യകര്‍മ്മം ചെയ്യുമ്പോള്‍ അവര്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ച അച്ഛന്റെ ഹൃദയം …അത് നഷ്ടപ്പെട്ട ശരീരം …ആത്മാക്കള്‍ പൊറുക്കുമോ?
ഞാനതൊന്നും ചിന്തിക്കരുത്… എന്റെ കര്‍മം വളരെ വലുതാണ് .
അതെ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു എന്റെ ഗതകാല ചിന്തകള്‍ മറന്ന് മറ്റൊരു ദേഹത്ത് എനിക്കു ഇനിയും ജീവിക്കാമല്ലോ…. മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃക – സേവനത്തിന്റെ മറ്റൊരു ജീവിതാരംഭമായി.
Generated from archived content: story4_july27_15.html Author: advt_kc_suresh