ഒരു പ്രവാസ സന്ദേശം

നാമെല്ലാം പ്രവാസികളല്ലെ?

പ്രവാസത്തിന്റെ ദളമർമ്മരങ്ങൾ ഇവിടെയുതിരുന്നു.

സുവർണ്ണമാം ദൈവാങ്കണത്തിൽ

ശൈശവത്തിന്റെ കിലുക്കവും

ബാല്യത്തിന്റെ കങ്കണരിംഗണ സംഗലിതവും

ആദ്യാക്ഷര ഹരിശ്രീ കുറിച്ച, തുംഗമാം

വാനിൻ ചോട്ടിൽ വീണ്ടും ശിഖരങ്ങളുടെ തിളിർപ്പ്‌

സന്ദേശമൊന്നെയുള്ളൂ;

വിശ്വമാനവികന്റെ ഈറ്റില്ലമാകാൻ-

ഓരോ മലയാള മനിതനും കഴിയട്ടെ.

തുഞ്ചന്റെ കിളിത്തത്ത ചൊല്ലിയ-

മലയാണ്മയുടെ ചെത്തവും ചൂരും,

അമ്മിഞ്ഞപ്പാലോടൊപ്പം,

ശ്രവിച്ച ‘മ’ കാരത്തിന്റെ-

ഓഷുസ്ഥര്യത്തിലും, ആർദ്രസ്‌ഥലികളിലും

ഭക്തിയും, വിഭക്തിയും നിറഞ്ഞൊഴുകട്ടെ!

പ്രാർത്ഥനയൊന്നെയുള്ളു;

മലയാള നിഷ്‌കളങ്കതയിലേക്ക്‌

ചാനൽ പെരുമഴയുടെ കൈതവങ്ങൾ ചാലിച്ച്‌

ഭൗതിക സുഗന്ധാനുലേപനം പുരട്ടുന്ന

ആഗോളവത്‌കരണത്തിന്റെ തീജ്വാലകളിൽ നിന്ന്‌

നമ്മെ മോചിപ്പിച്ച്‌, ആത്‌മാവിൻ നടനം സാദ്ധ്യമാക്കാൻ,

പരമസത്യത്തെ സമാശ്ലേഷിക്കാൻ കഴിയട്ടെ!

ഗുരുഭൂതന്മാർ നമുക്ക്‌ തുണയാകട്ടെ!

മംഗളം ഭവന്‌ദു;

Generated from archived content: poem1_mar1_10.html Author: adv.shabeel_ummer

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here