മഴമഞ്ഞുപോല്‍

മഴമഞ്ഞുപോലുയരുന്നനുരാഗം
മരുഭൂമിയില്‍ മഹാ മാരിമേളം
ഉഷസന്ധ്യയില്‍ ദേവ ദീപത്തിന്നീണമായ്
ഉഷലൊന്നു മൂളുവാനെന്തു മോഹം
ചിറകറ്റ ശലഭമായിലത്തുമ്പിലിരുന്നു ഞാന്‍
പുതുവര്‍ണ്ണച്ചിറകുകള്‍ മുളച്ചു വന്നു
മാനസ സരസില്‍ മിഴിയിതള്‍ കൂപ്പി ഞാന്‍
കമല കുസുമ ഹൃദമാരറിവൂ?
തേന്‍വണ്ട് വന്നിരുന്നിതളുതീര്‍ത്തങ്ങ് പോയ്
താമര നൂലിഴ തേങ്ങി മെല്ലെ
ശിശിരം കഴിഞ്ഞുപോയിലത്താളമെങ്ങുമായ്
എവിടെയും വാസന്ത തോരണങ്ങള്‍
മണലാഴിയില്‍ മരുപ്പയില്‍ മുള്‍ച്ചെടി
മനം മുറിഞ്ഞൊരു മൃദു പൂവ് ചൂടി

Generated from archived content: poem1_july17_14.html Author: adithya_raghuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here