അഭിമന്യുവിനോട്‌ ചോദിക്കാം

1. കാലനില്ലാ കാലം വന്നാൽ?

ഉത്തരം ഃ ‘എ’ക്കാർക്ക്‌ കരുണാകരനിൽ ഒരു പ്രതീക്ഷയുളളത്‌ കളയല്ലേ.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

2. സ്വന്തം നാടിനെ തെറിപറഞ്ഞ്‌ എഴുതിയാൽ എനിക്കും കിട്ടും ബുക്കർ പ്രൈസ്‌“- അരുന്ധതിറോയിയോട്‌ കമലാ സുരയ്യ. ശരിയാണോ അഭിമന്യു?

ഉത്തരം ഃ കണ്ണാടി നോക്കി തെറിപറഞ്ഞതുകൊണ്ട്‌ നല്ല കാലത്ത്‌ ഈ ‘ഉമ്മ’ കഞ്ഞികുടിച്ച്‌ പോകുന്നുണ്ട്‌.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

3. എന്നേക്കാളും പത്തുവയസ്സ്‌ കൂടുതലുളള ഒരു സ്‌ത്രീയുമായി ഞാൻ പ്രണയത്തിലാണ്‌. വിവാഹം കഴിക്കുന്നതിൽ തെറ്റുണ്ടാകുമോ?

ഉത്തരം ഃ ബാലാരിഷ്‌ടത ഉണ്ടാകില്ല.. അത്രമാത്രം.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

4. മോഹൻലാൽ ഈ കുറച്ചുനാളായി ജീവിതത്തിലും സിനിമയിലും മീശപിരിച്ചു നടക്കുന്നു. എന്താകാര്യം?

ഉത്തരം ഃ സമയമാകുമ്പോൾ മെഴുകുതിരി ഒന്ന്‌ ആളിക്കത്താറുണ്ട്‌.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

5. മാർക്സിസ്‌റ്റു പാർട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എസ്‌.എൻ.ഡി.പി.യാണോ?

ഉത്തരം ഃ അല്ലേയല്ല… നല്ല തങ്കക്കുടം പോലെയുളള വാറ്റുചാരായക്കാരെ പോലീസ്‌ പിടിച്ച്‌ അകത്തിടുന്നതാ..

Generated from archived content: question_oct9.html Author: abhimanyu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅഭിമന്യുവിനോട്‌ ചോദിക്കാം
Next article‘രണ്ടാത്മാക്കൾ’
വായനക്കാർക്ക്‌ അഭിമന്യുവിനോട്‌ എന്തും ചോദിക്കാം. അഭിമന്യു ചക്രവ്യൂഹത്തിലെ അടവുകൾ പഠിച്ചവനാണ്‌ എന്നോർക്കുക. അഭിമന്യുവിനെ ഉത്തരം കിട്ടാതെ അടിയറവു പറയിക്കുന്ന ചോദ്യത്തിന്‌ 250 രൂപാ വിലയുളള പുസ്‌തകങ്ങൾ സമ്മാനമായി നൽകുന്നതാണ്‌. ഇ-മെയിലിൽ ചോദ്യങ്ങൾ ഇംഗ്ലീഷിലും അയക്കാവുന്നതാണ്‌. അത്‌ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ്‌. Address: HASH(0x7fbdb485ba28)

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here