അഭിമന്യുവിനോടു ചോദിക്കാം

1. അഡ്വഃ ബെൻസീർ, കൊച്ചിൻ.

ചോ ഃ ഇറാഖിലേക്ക്‌ സേനയെ അയയ്‌ക്കില്ലെന്ന്‌ പ്രധാനമന്ത്രി വാജ്‌പേയ്‌ വാശിപിടിക്കുന്നത്‌ എന്തിനാണ്‌?

ഉ ഃ പണ്ട്‌ ശ്രീലങ്കയിലേയ്‌ക്ക്‌ സൈന്യത്തെ അയച്ച ഒരു പ്രധാനമന്ത്രിയുടെ ഗതി ഓർത്തിട്ടാവും… പാവം.

**********************************************************

2. രാമനാഥൻ.എം., ദുബായ്‌.

ചോ ഃ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സമീപകാല ചിത്രങ്ങൾ മാലപ്പടക്കം പോലെ പൊട്ടുവാൻ കാരണമെന്താണാവോ?

ഉ ഃ രാമനാമം ജപിച്ച്‌ ശിഷ്‌ടകാലം കഴിയേണ്ട ചില കാർന്നോന്മാർ പഞ്ചായത്ത്‌ വഴിയരുകിൽനിന്ന്‌ കൊച്ചുപെൺപിളേളരെ വായിട്ട്‌ നോക്കി നിന്നാൽ എന്തോന്ന്‌ ചെയ്യാനാ…

**********************************************************

3. എ.എ.ഗിരീന്ദ്രൻ, ആലപ്പാട്ട്‌ ഹൗസ്‌, കൊല്ലം.

ചോ ഃ പി.സി. തോമസ്‌ കേന്ദ്രമന്ത്രിയായപ്പോൾ കെ.എം. മാണിക്ക്‌ എന്തു തോന്നിക്കാണും?

ഉ ഃ കണ്ടുകണ്ടിങ്ങിരിക്കും വിമതരെ തണ്ടിലേറ്റി നടത്തുന്നതും ബി.ജെ.പി.

മാളിക മുകളേറിയ മാണീടെ തോളിൽ……

**********************************************************

4. ബെനഡിക്‌ട്‌ ജോർജ്‌, യു.എസ്‌.എ.

ചോ ഃ പരസ്പരം പ്രണയിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ ദുരന്തമേത്‌?

ഉ ഃ പ്രണയിച്ചവർ പിരിയുന്നതാണ്‌ ഒരു വലിയ ദുരന്തം, ഒപ്പം പ്രണയിച്ചവർ വിവാഹം കഴിക്കുന്നതും വലിയ ദുരന്തമാണ്‌ എന്നു പറഞ്ഞ സിനിമാനടൻ ശ്രീനിവാസനെ ഇവിടെ ഓർമ്മിക്കാം.

**********************************************************

5. മുഹമ്മദാലി. പി.എം., ഷാർജ.

ചോ ഃ കേരളം എത്ര സുന്ദരമാണ്‌, നിറയെ പച്ചപ്പ്‌….. പുഴകൾ…. സുന്ദരമായ കായലുകൾ…. ഗ്രാമങ്ങളുടെ നൈർമല്ല്യം…. എല്ലാത്തരത്തിലും ദൈവത്തിന്റെ സ്വന്തം നാടുതന്നെ… തിരിച്ചെത്തുവാൻ കൊതിയാകുന്നു…

ഉ ഃ ഇത്രമാത്രമല്ല ബാക്കി കുറച്ചു കൂടിയുണ്ട്‌,.. മാറാട്‌, മുത്തങ്ങ, കുപ്പണ വ്യാജമദ്യം, മണലൂറ്റ്‌…. പിന്നെ ഗതിയില്ലാത്ത സർക്കാരും… വേഗം വരൂ നല്ല രസമാ….

**********************************************************

Generated from archived content: question_june4.html Author: abhimanyu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅഭിമന്യൂവിനോട്‌ ചോദിക്കാം
Next articleഅഭിമന്യുവിനോട്‌ ചോദിക്കാം
വായനക്കാർക്ക്‌ അഭിമന്യുവിനോട്‌ എന്തും ചോദിക്കാം. അഭിമന്യു ചക്രവ്യൂഹത്തിലെ അടവുകൾ പഠിച്ചവനാണ്‌ എന്നോർക്കുക. അഭിമന്യുവിനെ ഉത്തരം കിട്ടാതെ അടിയറവു പറയിക്കുന്ന ചോദ്യത്തിന്‌ 250 രൂപാ വിലയുളള പുസ്‌തകങ്ങൾ സമ്മാനമായി നൽകുന്നതാണ്‌. ഇ-മെയിലിൽ ചോദ്യങ്ങൾ ഇംഗ്ലീഷിലും അയക്കാവുന്നതാണ്‌. അത്‌ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ്‌. Address: HASH(0x7fbdb485ba28)

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here