1. അനിൽ കൊടുങ്ങല്ലൂർ
ചോദ്യം ഃ കോൺഗ്രസ്സ് ഭരണകാലത്ത് കേരളത്തിൽ പോലീസ് അതിക്രമങ്ങൾ കൂടുന്നു. പോലീസിനെ നിയന്ത്രിക്കാൻ ഇവർക്കാവുന്നില്ലല്ലേ അഭിമന്യു?
ഉത്തരം ഃ എന്തിന് എഴുതാപ്പുറം വായിക്കണം. പ്രതിപക്ഷത്ത് മാർക്‌സിസ്‌റ്റ് പാർട്ടിയല്ലേ…
**********************************************************
2. പ്രവീൺ നടേശൻ യു.എ.ഇ
ചോദ്യം ഃ ചങ്ങമ്പുഴയുടെ ‘രമണൻ’ പൊട്ടക്കവിതയാണെന്ന് എസ്.ഗുപ്തൻനായർ, ശരിയാണോ?
ഉത്തരം ഃ ഗുപ്തൻനായർക്കും ജീവിക്കണ്ടേ കമലസുരയ്യ, അടൂർ ഗോപാലകൃഷ്‌ണൻ, ജി കാർത്തികേയൻ എന്നിവർക്കുമാത്രം അവകാശപ്പെട്ടതല്ല കേരളത്തിലെ പത്രങ്ങൾ… ഈ ചക്കകൊണ്ട് ഒരു മുയൽ ചിലപ്പോൾ ചത്തേയ്‌ക്കുമെന്ന് ഗുപ്തൻസാറിനും തോന്നിക്കാണും… പാവം.
**********************************************************
3. ഷെറീഫ, അബുദാബി
ചോദ്യം ഃ എനിക്ക് ചില സിനിമകളിലെ വികാരഭരിതമായ രംഗങ്ങൾ കാണുമ്പോൾ അടക്കാനാവാത്ത ദുഃഖം തോന്നുന്നു. എന്തുകൊണ്ടാണിത്? എന്റെ ഹൃദയം ലോലമാണോ?
ഉത്തരം ഃ ഇപ്പോഴത്തെ ചില സിനിമാനിർമ്മാതാക്കൾ, സിനിമാ കാണാതെ തന്നെ കരയുന്നത് കാണുമ്പോൾ സഹോദരിയുടെ പ്രശ്‌നം എത്ര നിസ്സാരം.
**********************************************************
4. സി.കെ.എസ്. നായർ, മുബൈ
ചോദ്യം ഃ മതം മാറ്റത്തിന് മുൻപും പിൻപുമുളള മാധവിക്കുട്ടിയെക്കുറിച്ച് എന്താണഭിപ്രായം?
ഉത്തരം ഃ ആ അമ്മച്ചീടെ കുറച്ച് പുസ്തകം വിറ്റു പോകുന്നതിൽ ചേട്ടന് വല്ല വിരോധവുമുണ്ടോ?
**********************************************************
5. ദിലീപ് കെ.സി.
ചോദ്യം ഃ ഇന്നലെ ഞാനെന്റെ പഴയ കാമുകിയെ കണ്ടു. കണ്ടപാടെ അവൾ അടുത്തുളള അമ്പലത്തിലേയ്‌ക്ക് ഓടിയൊളിച്ചു. പഴയ ഓർമ്മകൾ അവളെ വേട്ടയാടുന്നുണ്ടാകും അല്ലേ…പാവം?
ഉത്തരം ഃ അതൊന്നുമായിരിക്കില്ല ദിലീപ്, ദൈവത്തോട് നന്ദി പറയാൻ ഓടിയതായിരിക്കും….
**********************************************************
6. വിനോജ്.എം.വി., യു.എസ്.എ.
ചോദ്യം ഃ കേരളത്തിൽ മുഴുവൻ ഭീകരമായി പനി പടർന്നു പിടിക്കുകയാണെന്ന് കേട്ടത് ശരിയാണോ?
ഉത്തരം ഃ ശരിയാണ്. ജനങ്ങൾക്ക് ഡങ്കിപ്പനി, മാർക്‌സിസ്‌റ്റുകാർക്ക് വി.ബി.ചെറിയാൻ പനി, കോൺഗ്രസ്സിന് കരിമണൽസുധീരൻ പനി. അങ്ങനെ പോകുന്നു കഥകൾ.. ജീവിക്കാൻ പറ്റുന്നില്ല സാറേ…
**********************************************************
Generated from archived content: question_june25.html Author: abhimanyu
Click this button or press Ctrl+G to toggle between Malayalam and English