1. എം.എ.സോജി, എറണാകുളം
ചോദ്യം ഃ രാമജന്മഭൂമിയിൽ അമ്പലം പണിയണമോ, പളളി പണിയണമോ. അഭിമന്യുവിന്റെ അഭിപ്രായം എന്താണ്?
ഉത്തരം ഃ ബാബറി മസ്‌ജിദ് തകർത്തയിടത്ത് കളളുഷാപ്പ് വേണമെന്ന് കുടിയൻ പരമുവും മുടിവെട്ടുകട വേണമെന്ന് ബാർബർ പത്രോസും വാദിക്കുന്നു. അനിയൻ ഇതിന്റെ പുറകെ നടക്കാതെ രാമനാമം ജപിച്ച് ശാന്തനാകൂ.
**********************************************************
2. അബ്‌ദുൾ അസീസ്, ബഹറിൻ.
ചോദ്യം ഃ അമേരിക്കൻ പ്രസിഡന്റിന്റെ പോലെയുളള സുരക്ഷാവിമാനം ഇന്ത്യൻ പ്രധാനമന്ത്രിക്കും വാങ്ങുവാൻ തീരുമാനമെടുത്തു. അതിന്റെ ആവശ്യമുണ്ടോ?
ഉത്തരം ഃ കാലനടുത്താൽ കാക്കയ്‌ക്കും രക്ഷയില്ല.
**********************************************************
3. നിരൂപ്‌രാജ്, തിരുവനന്തപുരം
ചോദ്യം ഃ അടുത്ത ജന്മം ഒന്നിക്കാമെന്ന് പറഞ്ഞ് അവൾ പിരിഞ്ഞുപോയി. ഞങ്ങൾക്ക് അടുത്ത ജന്മം ഒന്നിക്കാനാകുമോ?
ഉത്തരം ഃ ചിലപ്പോ… അടുത്ത ജന്മത്തിൽ ഏകകോശജീവി ആകാതിരുന്നാൽ നന്ന്… കോശവിഭജന രീതിയാണെങ്കിൽ പ്രശ്‌നമാ…
**********************************************************
4. ശ്രീകല നായർ, യു.എസ്.എ.
ചോദ്യം ഃ ഇറ്റലിക്കാരിയായ സോണിയാഗാന്ധിയെ ഇന്ത്യൻ പ്രധാനമന്ത്രിയാക്കുവാനുളള കോൺഗ്രസ്സിന്റെ നീക്കം ശരിയാണോ?
ഉത്തരം ഃ ഹീറോ-ഹോണ്ട, ഹിന്ദുസ്ഥാൻ-ലിവർ ഇതൊക്കെ പകുതി ഇന്ത്യനല്ലേ, ഇവിടെ നല്ലതുപോലെ ഓടുന്നുമുണ്ട്. സോണിയ-ഗാന്ധി ഇതും പകുതി ഇന്ത്യനാ… പ്രധാനമന്ത്രിയാകുന്നതിൽ കുഴപ്പമില്ല.
**********************************************************
5. ഉല്ലാസ് കെ.കെ, കൊല്ലം
ചോദ്യം ഃ ‘രമണൻ’ പൊട്ടകൃതിയാണെന്ന ഗുപ്തൻസാറിന്റെ വാദം ശരിയാണോ അഭിമന്യു?
ഉത്തരം ഃ ഒരാഴ്‌ച ഗുപ്തൻസാറിന്റെ പേര് തുടർച്ചയായി പത്രങ്ങളിൽ നിറഞ്ഞില്ലേ… ഇനി രമണൻ പൊട്ടകൃതിയായാലെന്താ.. നല്ലകൃതിയായാലെന്താ…
**********************************************************
Generated from archived content: question_july9.html Author: abhimanyu
Click this button or press Ctrl+G to toggle between Malayalam and English