അഭിമന്യുവിനോട്‌ ചോദിക്കാം

1. കെ.ടി. ഉണ്ണികൃഷ്‌ണൻ, ഖത്തർ.

ചോദ്യം ഃ കേരളത്തിൽ പനിമൂലം ഇത്രയും മരണം ഉണ്ടാകുവാൻ കാരണം?

ഉത്തരം ഃ ദൈവം ദുഷ്‌ടരെ നിഗ്രഹിക്കാൻ പേമാരിയും തീമഴയും പെയ്യിക്കുമെന്ന്‌ കേട്ടിട്ടില്ലേ. കേരളത്തിൽ ദൈവം ആരോഗ്യവകുപ്പു വഴിയാണ്‌ നിഗ്രഹം നടത്തുന്നത്‌.

**********************************************************

2. ഷിലിൻ പെരുമന, ചെറായി.

ചോദ്യം ഃ കരുണാകരൻ, ആന്റണി, അച്യുതാനന്ദൻ തുടങ്ങിയ കേരള രാഷ്‌ട്രീയത്തിലെ അതികായകരെ ഉൾപ്പെടുത്തി ഒരു സിനിമയെടുത്താൽ ആരെ വില്ലനാക്കും?

ഉത്തരം ഃ പുറത്തുനിന്നും ആരെയെങ്കിലും നായകനായി കിട്ടുമോ എന്ന്‌ ആദ്യം നോക്ക്‌ സുഹൃത്തേ…

**********************************************************

3. ജയൻ, കാഞ്ഞിരത്തിങ്കൽ, ഹൈദ്രാബാദ്‌

ചോദ്യം ഃ മുഖ്യമന്ത്രി ആന്റണിയെ സ്വന്തം പാർട്ടിക്കാരും പ്രതിപക്ഷവുമൊക്കെ ഒരുമിച്ചെതിർക്കുന്നത്‌ എന്തുകൊണ്ട്‌?

ഉത്തരം ഃ ചാഞ്ഞു കിടക്കുന്ന തെങ്ങായതിനാലായിരിക്കും എല്ലാവരും അങ്ങോട്ട്‌ കയറുന്നത്‌. പക്ഷെ മണ്ട നശിച്ച്‌ ദ്രവിച്ചതാണെന്ന്‌ അറിഞ്ഞിട്ടു കയറിയാൽ നന്ന്‌. ഒടിഞ്ഞുവീണാൽ ഹൈക്കമാന്റിന്റെ മരുന്നുകൊണ്ടൊന്നും തീരില്ല പ്രശ്‌നം.

**********************************************************

4. ബീന കെ.എം., പരപ്പനങ്ങാടി

ചോദ്യം ഃ കേരളത്തിലെ ഏറ്റവും ശക്തനായ എഴുത്തുകാരൻ ആരാണ്‌?

ഉത്തരം ഃ ബലം കൊണ്ടാണെങ്കിൽ ഞങ്ങളുടെ നാട്ടിലെ ആധാരം എഴുത്തുകാരൻ മല്ലൻ വാസുവായിരിക്കും. എഴുത്തിന്റെ ശക്തികൊണ്ടാണെങ്കിൽ പറയാൻ പറ്റില്ല ബീനേ, ആകാശവിളക്കു പോലെയാണ്‌ നമ്മുടെ എഴുത്തുകാർ… ഓരോ സമയം ഓരോ ദിശയിലായിരിക്കും.

**********************************************************

5. ഷമീർ, ബാംഗ്ലൂർ

ചോദ്യം ഃ എനിക്ക്‌ യേശുദാസിനെപ്പോലെ പാടാൻ ആഗ്രഹം എന്താവഴി?

ഉത്തരം ഃ കാസറ്റിട്ട്‌ ഒപ്പം പാടിയാൽ പോരെ മോനേ…. മുറിയടച്ചായാൽ വീട്ടുകാർക്കും നാട്ടുകാർക്കും സന്തോഷമാകും.

Generated from archived content: question_july23.html Author: abhimanyu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅഭിമന്യുവിനോട്‌ ചോദിക്കാം
Next articleഅഭിമന്യുവിനോട്‌ ചോദിക്കാം
വായനക്കാർക്ക്‌ അഭിമന്യുവിനോട്‌ എന്തും ചോദിക്കാം. അഭിമന്യു ചക്രവ്യൂഹത്തിലെ അടവുകൾ പഠിച്ചവനാണ്‌ എന്നോർക്കുക. അഭിമന്യുവിനെ ഉത്തരം കിട്ടാതെ അടിയറവു പറയിക്കുന്ന ചോദ്യത്തിന്‌ 250 രൂപാ വിലയുളള പുസ്‌തകങ്ങൾ സമ്മാനമായി നൽകുന്നതാണ്‌. ഇ-മെയിലിൽ ചോദ്യങ്ങൾ ഇംഗ്ലീഷിലും അയക്കാവുന്നതാണ്‌. അത്‌ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ്‌. Address: HASH(0x7fbdb485ba28)

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here