************************************************************************
1. മനീഷ് കോതമംഗലം
ചോദ്യം ഃ അടുത്ത വീട്ടിലെ പൊന്നമ്മയോട് ഞാൻ രഹസ്യമായി സംസാരിക്കുന്നത് എന്റെ ഭാര്യ കണ്ടു. ഇനിയിപ്പൊ എന്തുചെയ്യും?
ഉത്തരം ഃ മറ്റൊന്നും ചെയ്യാനില്ല- ഈ പാട്ടുപാടി കാത്തിരിക്കുക.
“മരണം വാതില്‌ക്കൽ ഒരുനാൾ…. മഞ്ചലുമായ് വന്ന്….”
************************************************************************
2. മിത്രൻ, തിരുവനന്തപുരം
ചോദ്യം ഃ മന്ത്രി ചെർക്കളം അബ്‌ദുളള പൊട്ടുതൊട്ടതുകൊണ്ട് ഇനി പളളിയിൽ കയറ്റില്ലെന്ന് മുസ്ലീം നേതാക്കൾ. ഇത് ശരിയാണോ അഭിമന്യൂ?
ഉത്തരം ഃ എന്ത് ശരി. ചില മുസ്ലീം മന്ത്രിമാര് ‘ഐസ്‌ക്രീം’ കഴിച്ചിട്ടുപോലും പ്രശ്നമില്ല പിന്നല്ലേ പൊട്ട്.
************************************************************************
3. സുധാകരൻ, അരുവിക്കര
ചോദ്യം ഃ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും പുതിയ സിനിമകൾ എന്തുകൊണ്ടാണ് പൊളിഞ്ഞുപോകുന്നത്?
ഉത്തരം ഃ അരിയെത്തിയാൽ എല്ലാവരുടേയും ഗതി ഇതുതന്നാ സുധാകരാ..
**************************************************************
*********
4. അപ്പുക്കുട്ടൻ, യു.എ.ഇ.
ചോദ്യം ഃ അവൾ അതിസുന്ദരി, മുട്ടറ്റം മുടി, തങ്കത്തിൻ നിറം, വിടർന്ന കണ്ണുകൾ, വടിവൊത്ത ശരീരം… അവളെയൊന്ന് പ്രേമിച്ചാലോ അഭിമന്യു..?
ഉത്തരം ഃ കുഴപ്പമില്ല.. അതിനുമുമ്പ് കണ്ണാടിനോക്കി അപ്പുക്കുട്ടന്റെ നിജസ്ഥിതി മനസ്സിലാക്കിയാൽ നന്ന്.
************************************************************************
5. ടെക്‌സൺ സി.ജെ., ദമാം
ചോദ്യം ഃ ഞാൻ അതിഭീകരമായി ഒറ്റപ്പെടുന്നു. കൂട്ടിന് ഏകാന്തത മാത്രം, ആരും എന്നെ ഇഷ്‌ടപ്പെടുന്നില്ല. തിരിച്ച് ഞാനും, ഈ ലോകം നല്ലതോ ചീത്തയോ എന്ന ചോദ്യം കുറെ നാളായി എന്നെ അലട്ടുന്നു. ഞാൻ എന്തു ചെയ്യണം…?
ഉത്തരം ഃ സാരമില്ല. ഇതൊക്കെ മാറിക്കൊളളും. പക്ഷെ മരുന്ന് കൃത്യമായി കഴിക്കണം.
************************************************************************
Generated from archived content: question_jan7.html Author: abhimanyu