1. മന്മഥൻ, യു.എസ്.എ.
ചോദ്യം ഃ കേരളത്തിലെ യുവാക്കളെല്ലാം ഗുണ്ടായിസത്തിലേയ്‌ക്ക് തിരിയുന്നു. ഇതിനെ ചെറുക്കേണ്ട കടമ നമുക്കെല്ലാവർക്കും ഇല്ലേ അഭിമന്യൂ..?
ഉത്തരം ഃ മന്മഥാ… അവരെന്തെങ്കിലും പണിയെടുത്ത് അരി മേടിച്ചോട്ടെ…
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
2. ജോഷി, ദുബൈയ്
ചോദ്യം ഃ “വിദ്യാഭ്യാസ സ്വകാര്യവത്‌ക്കരണത്തിനെതിരെ എസ്.എഫ്.ഐ. സമരം ചെയ്‌തു. പോലീസവരെ ക്രൂരമായി മർദ്ദിച്ചു.” വിദ്യാഭ്യാസരംഗത്തെ കച്ചവടവത്‌ക്കരിക്കുന്നതിനെ എതിർക്കാൻ എസ്.എഫ്.ഐ കേരളത്തിൽ ഇപ്പോഴും സജീവമാണല്ലേ…?
ഉത്തരം ഃ ശരിയാണ്, കഴിഞ്ഞ ഇടതു ഗവൺമെന്റ് പ്ലസ്‌ടൂ കച്ചവടം നടത്തിയതിന്റെ ഓഹരി ഇപ്പോഴായിരിക്കും കുട്ടിസഖാക്കൾക്ക് കിട്ടിയത്. അതിന്റെ ഊർജ്ജം കാണിക്കാതെ വയ്യല്ലോ… സമരം നടക്കട്ട്..
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
3. അബ്ദുള്ള . സി . ജമാൽ ( ഇ മെയിൽ വഴി )
ചോദ്യം ഃ കരുണാകരൻ ഇന്ത്യയുടെ അടുത്ത രാഷ്‌ട്രപതിയായാൽ?
ഉത്തരം ഃ എ.കെ.ആന്റണി അൽ-ഖ്വയ്‌ദയിൽ മെമ്പർഷിപ്പിന് അപേക്ഷിക്കും.
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
4. നദീൻ ജാസ്മിൻ , ദുബായ്
ചോദ്യം ഃ ഇന്ത്യൻ രാഷ്‌ട്രപതി എ.പി.ജെ അബ്‌ദുൾ കലാം തന്റെ മുടിവെട്ടുകയും നന്നായി കുളിക്കുകയും ചെയ്‌താൽ വിദേശരാഷ്‌ട്രങ്ങൾ എന്തുകരുതും?
ഉത്തരം ഃ നല്ലൊരു ശാസ്‌ത്രജ്ഞനെ ‘കുളിപ്പിച്ച് കുറിതൊടുവിച്ചു’ എന്ന് കരുതും.
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
5. ഷിലിൻ, ചെറായി.
ചോദ്യം ഃ നല്ല നേരത്ത് ജനിച്ചില്ല, പ്രണയിക്കേണ്ട സമയം പ്രണയിച്ചില്ല, വിവാഹം കഴിക്കേണ്ട സമയം വിവാഹവും കഴിച്ചില്ല. എന്റെ ജീവിതം പാഴായെന്ന തോന്നൽ…?
ഉത്തരം ഃ ചാവേണ്ട സമയത്ത് കൃത്യമായി ചത്ത് അല്പം ആശ്വാസം നേട് സുഹൃത്തേ…
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
6. ബിജു സിദ്ധാർത്ഥ, കൊച്ചി.
ചോദ്യം ഃ കൗമാരത്തിലെ സ്വപ്നമായിരുന്ന പെണ്ണിനെ മക്കളോടൊപ്പം ബസ്സ് സ്‌റ്റോപ്പിൽ വച്ചുകണ്ടാൽ…?
ഉത്തരം ഃ മാമൻ മക്കൾക്ക് നാലു മുട്ടായി വാങ്ങിക്കൊടുത്ത് ആ കാര്യമസാനിപ്പിക്ക്..
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
Generated from archived content: question_aug.html Author: abhimanyu