അഭിമന്യുവിനോട്‌ ചോദിക്കാം

1. രാജീവ്‌ മേനോൻ, മുംബൈ.

ചോദ്യം ഃ പാക്‌ പ്രസിഡന്റ്‌ മുഷാറഫിനെക്കുറിച്ച്‌ എന്താണഭിപ്രായം?

ഉത്തരം ഃ നല്ല മനുഷ്യനാ… ചിരിച്ചേ ഉറങ്ങൂ.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

2. വർഗ്ഗീസ്‌ ചേന്നാമ്പിളളി, കോഴിക്കോട്‌

ചോദ്യം ഃ 2500 കോടിരൂപയുടെ മദ്യം കുടിച്ചു തീർത്ത കേരളജനതയോട്‌ എന്താണ്‌ പറയാനുളളത്‌?

ഉത്തരം ഃ കഞ്ഞിക്കുടിക്കുന്നവർക്ക്‌ തൊട്ടുനക്കാൻ കുറച്ച്‌ അച്ചാറ്‌ ബാക്കി വച്ചിരിക്കണം.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

3. അനിൽ, വൈക്കം

ചോദ്യം ഃ മുരളിയുടെ നവചേതനായാത്രയുടെ ഉദ്ദേശം?

ഉത്തരം ഃ ഗണേഷ്‌ കുമാർ മന്ത്രിയുടെ ട്രാൻസ്‌പോർട്ട്‌ യാത്ര കണ്ടിട്ടായിരിക്കും.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

4. മനുരാജ്‌ , ബാംഗ്ലൂർ

ചോദ്യം ഃ അയോധ്യയിലെ തർക്കഭൂമിയെക്കുറിച്ച്‌ എന്താണ്‌ പറയാനുളളത്‌?

ഉത്തരം ഃ അടുത്ത വീട്ടുകാരൻ കേശു വേലി കേറ്റിക്കെട്ടിയ തർക്കം നില്‌ക്കുമ്പോഴാ അയോധ്യയിലെ തർക്കഭൂമി… ഞാനൊന്നും പറയുന്നില്ല.

5. അഷറഫ്‌ മുഹമ്മദ്‌, കൊണ്ടോട്ടി

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

ചോദ്യം ഃ ഏതാണ്‌ കേരളത്തിലെ വലിയ “പാർട്ടി”? കോൺഗ്രസ്സോ? സി.പി.എമ്മോ?

ഉത്തരം ഃ ങ്യാ..ഹാ..ഹാ.. കല്ല്യാണപ്പാർട്ടി.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

6. രേഖ.വി.നായർ, തിരുവനന്തപുരം

ചോദ്യം ഃ പ്രമുഖ സിനിമാ നടീനടൻമാർ ടി.വി. സീരിയലുകളിൽ അഭിനയിക്കുന്നതിനോടെന്താണഭിപ്രായം?

ഉത്തരം ഃ അവരും പട്ടിണി കിടക്കാതെ ജീവിച്ചു പോട്ടെ സാറേ.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

7. ജോബി ജോർജ്‌, വാഷിംഗ്‌ടൺ, യു.എസ്‌.എ.

ചോദ്യം ഃ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധം ഉണ്ടാവാൻ സാധ്യതയുണ്ടോ?

ഉത്തരം ഃ വെറുതെ കൊതിപ്പിക്കല്ലേ ചേട്ടാ…

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

Generated from archived content: question_1.html Author: abhimanyu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅഭിമന്യുവിനോട്‌ ചോദിക്കാം
Next articleഅഭിമന്യുവിനോട്‌ ചോദിക്കാം
വായനക്കാർക്ക്‌ അഭിമന്യുവിനോട്‌ എന്തും ചോദിക്കാം. അഭിമന്യു ചക്രവ്യൂഹത്തിലെ അടവുകൾ പഠിച്ചവനാണ്‌ എന്നോർക്കുക. അഭിമന്യുവിനെ ഉത്തരം കിട്ടാതെ അടിയറവു പറയിക്കുന്ന ചോദ്യത്തിന്‌ 250 രൂപാ വിലയുളള പുസ്‌തകങ്ങൾ സമ്മാനമായി നൽകുന്നതാണ്‌. ഇ-മെയിലിൽ ചോദ്യങ്ങൾ ഇംഗ്ലീഷിലും അയക്കാവുന്നതാണ്‌. അത്‌ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ്‌. Address: HASH(0x7fbdb485ba28)

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here