1. രാധാകൃഷ്ണപണിക്കർ, തിരുവനന്തപുരം
ചോദ്യം ഃ എം.ടി.സാഹിത്യമോഷ്ടാവെന്ന് എം.വി.ദേവൻ.. ശരിയാണോ അഭിമന്യു?
ഉത്തരം ഃ അറിയില്ല പണിക്കര് സാറേ… പക്ഷെ ഒരു കാര്യം ഉറപ്പാ, നന്നായിട്ട് മോഷ്ടിക്കാൻ പോലും അറിയാത്ത ‘ചിത്രകാര’നാണ് എം.വി.ദേവൻ.
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
2. ബെൻസീർ, എറണാകുളം
ചോദ്യം ഃ “മുസ്ലീം പെൺകുട്ടികൾക്ക് പതിനെട്ട് തികയും മുമ്പേ കല്ല്യാണം കഴിക്കാം..” മുസ്ലീം പേഴ്‌സണൽ ലോ ബോർഡിന്റെ തീരുമാനത്തെക്കുറിച്ച് എന്താ അഭിപ്രായം?
ഉത്തരം ഃ ലോബോർഡിലെ കിഴവന്മാരുടെ ഓരോരോ ആഗ്രഹങ്ങളേ…
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
3. കെ.കെ.ജോഷി, ദുബായ്
ചോദ്യം ഃ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഉണ്ടായാൽ കേരളത്തിൽ മഴപെയ്യുന്നു.. കാരണമെന്താ?
ഉത്തരം ഃ ആന്റണിയെ ആരെങ്കിലും ചീത്ത പറഞ്ഞാൽ കരുണാകരന് ചിരിവരില്ലേ.. അതുപോലെയൊക്കെ തന്നെയാ.. ഇതും.
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
4. രമേഷ് നായർ, നെതർലാന്റസ്
ചോദ്യം ഃ ഇന്ത്യയിൽ കമ്യൂണിസ്‌റ്റ് വിപ്ലവത്തിനുളള സാധ്യത കാണുന്നുണ്ടോ സഖാവ് അഭിമന്യു?
ഉത്തരം ഃ പിണറായി സിംഗപ്പൂരിൽ അവധിക്കാലം ആഘോഷിച്ച് വന്നെങ്കിലും ഇതിനെക്കുറിച്ചൊന്നും പറഞ്ഞുകേട്ടില്ല.
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
5. സെബാസ്‌റ്റ്യൻ ജോർജ്ജ്, യു.എസ്.എ.
ചോദ്യം ഃ ഒരു മെഗാസീരിയൽ നിർമ്മിക്കാനുളള പരിപാടിയുണ്ട്- നായകനാകുമോ അഭിമന്യു?
ഉത്തരം ഃ എന്നേം കൊണ്ടേ പോകൂ അല്ലേ…?
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
6. സുനിൽകുമാർ, കൊച്ചിൻ
ചോദ്യം ഃ അബ്‌ദുൾ കലാം പ്രസിഡന്റാകുന്നതുപോലെ ശാസ്ര്തജ്ഞന്മാർ സിനിമയിലേയ്‌ക്ക് വന്നാൽ?
ഉത്തരം ഃ വേറെ വ്യത്യാസമൊന്നുമില്ല – ഇന്ത്യൻ രാഷ്ര്ടീയം ഏതാണ്ടൊരു സിനിമപോലെ തന്നെയാ.. ആകെ ഒരു പൊഹ…
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
Generated from archived content: question.html Author: abhimanyu