1. ഷാൽബിൻ റ്റോംസ്, ഏലൂർ
ചോ ഃ 2002-ലെ ലോകകപ്പ് (ഫുട്‌ബോൾ) ആര് നേടും?
ഉ ഃ നല്ല കളളന്മാർ ആരും ആ വഴിക്ക് പോയില്ലെങ്കിൽ നന്നായി കളിക്കുന്ന ടീം ലോകകപ്പ് നേടും.
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
2. സാബു പി.കെ., കോയമ്പത്തൂർ
ചോ ഃ ഞാനൊരു കഥാകൃത്താണ്, എന്റെ കഥ പുഴയിൽ പ്രസിദ്ധീകരിക്കാൻ വേണ്ടി അഭിമന്യു ഒരു റെക്കമെന്റേഷൻ നല്‌കുമോ?
ഉ ഃ അതുവേണോ, ഞാൻ കഞ്ഞിക്കുടിച്ച് പോട്ടെ…
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
3. പി.വി. സതീഷ്, മുബൈ.
ചോ ഃ എനിക്ക് മോഹൻലാലിനെപ്പോലെയാകണം, എന്താണൊരു വഴി?
ഉ ഃ ദിവസവും മൂന്നുനേരം കണ്ണാടി നോക്കിയാൽ ഈ രോഗം മാറും.
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
4. കെ. നാരായണൻ, കാസർഗോഡ്.
ചോ ഃ വീടിനു മുന്നിലൂടെ പോകുന്ന പത്താം ക്ലാസുകാരി സ്ഥിരമായി ഇടത്തോട്ടു നോക്കുന്നു. കാണുമ്പോൾ ചിരിക്കുന്നു. എന്താണിത്?
ഉ ഃ …നെല്ലി…നെല്ലി… സൂര്യനെല്ലി…….പ…പ….പന്തളം. വിട്ടുകള ചേട്ടാ… പോലീസുകാർക്ക് ഇപ്പോ വലിയ പണിയില്ലാതിരിക്കുവാ…
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
5. ബൈജേഷ്, യു.എ.ഇ.
ചോ ഃ ഗൾഫുകാരുടെ പ്രശ്‌നങ്ങൾ ആരും അറിയുന്നില്ല. അഭിമന്യുവിന് ഇതിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
ഉ ഃ ഭാഗ്യവാൻ. ഇവിടെ കേരളത്തിലെ കുടുംബങ്ങളിൽ എന്തെങ്കിലും ഒരു പ്രശ്‌നമുണ്ടായാൽ അപ്പോ തന്നെ ചന്തയിൽ പാട്ടായിരിക്കും.
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
Generated from archived content: abhimanyu_26.html Author: abhimanyu