1. അമൃതവാണി
ചോദ്യംഃ അഭിമന്യുവിനു വേറെ പണിയൊന്നും ഇല്ലേ?
ഉത്തരംഃ ഇത് അഭിമന്യുവിനെ പണിയാനുളള ‘പണിയാണല്ലോ“ അമൃതവാണി, പണിമുടക്കിനിടയിൽ ഈ പണി വേണോ?
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
2. റെജി വർഗീസ്, ബാംഗ്ലൂർ
ചോദ്യംഃ കേരളത്തിന് ’ഗോഡ്‌സ് ഓൺ കൺട്രി‘ എന്ന പേര് നൽകിയത് ആരാണ്?
ഉത്തരംഃ കേരളത്തെ ദൈവത്തിന്റെ നാടെന്ന് പറയാൻ സാത്താനല്ലാതെ മറ്റാരുമില്ല. അവർ തമ്മിലുളള ഇരുപ്പുവശം അങ്ങിനെയാണല്ലോ.
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
3. മിനി, ലണ്ടൻ
ചോദ്യംഃ എന്താണ് കേരളീയനും ഭാരതീയനും തമ്മിലുളള വിത്യാസം?
ഉത്തരംഃ ഭാരതീയൻ എവിടെയുംപോയി കേരളീയൻ എന്നു പറയാറില്ല. പക്ഷെ കൈയ്യിലിരിപ്പുകൊണ്ട് കേരളീയൻ എപ്പോഴും ഭാരതീയനാണെന്ന് പറയാറുണ്ട്.
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
4. ജോസഫ്, യു.എ.ഇ.
ചോദ്യംഃ സമരക്കാരുടെ സമരം തീർക്കാൻ ’ലീഡറുടെ‘ ’ഫോർമുല‘ എന്താണെന്ന് അഭിമന്യുവിന് വല്ല നിശ്‌ചയമുണ്ടോ?
ഉത്തരംഃ (ആന്റണി 2-വയലാർ രവി 2 )+ സഹായം അച്യുതാനന്ദൻ + കെ.ടി.ഡി.സി. പത്‌മജ = മുരളീധരൻ (മുഖ്യമന്ത്രി )
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
Generated from archived content: abhimanyu1.html Author: abhimanyu