താതനതെപ്പൊഴോ തന്നൊരാ ബീജത്തെ
തായായ നീയോ ഭ്രൂണമാക്കി
വാസരമതോരോന്നും എണ്ണി തികച്ചു നീ
എന്‍ പ്രിയമാതേ നീ എനിക്കു വേണ്ടി
ഒടുവിലൊരു കോണില്‍ ഞാന്‍ പൂജാതനാപ്പൊള്‍
ഒരു പിടി കണ്ണീരില്‍ ചുടുചുംബനം
അറിയില്ല അമ്മേ നിന്‍ വേദനകളൊട്ടുമേ
ഇതു വരെ ഒന്നുമേ അറിഞ്ഞുമില്ലാ
അരവയര്‍ മുറുക്കിയും പാദങ്ങളിടറിയും
നീയെന്നെ ഊട്ടി വളര്‍ത്തിയില്ലേ
ഇല്ലായ്മകളോരോന്നും തളര്‍ത്തുന്ന വേളയില്‍
നീ തന്നെ എന്നുടെ വിശപ്പകറ്റി
മുലയുണ്ടു വളര്‍ന്നൊരാ ചെഞ്ചുണ്ടില്‍ തുമ്പത്തു
എരിയുന്നു ഇപ്പൊഴും ചെകുത്താന്‍റ്റെ തീയ്
ആരുമേ അരിയാതെ എരിയുന്ന കോലിന്‍റ്റെ
പുകയത് കണ്ണില്‍ എരിഞ്ഞു നീറി
നീറുന്ന കണ്ണൊപ്പി നീ ചൊന്ന വാക്കുകള്‍
കേട്ടില്ല തായേ ഈ നിര്‍ഭാഗ്യവാന്‍
തായേ മറന്നൊരു ചങ്കിന്റെ ചാരത്തു
ചാരം നിറഞ്ഞൊരു ശ്വാസകോശം
ഒടുവിലീ പായയില്‍ മലര്‍ക്കെ കിടക്കുമ്പൊൾ
തിരയുന്നു തായേ നിന്‍ മുലപ്പാലിനായ്
നീ ഊട്ടിയ പാലിന്നു വെള്ള നിറമെങ്കില്‍
ഏനെന്റെ ചങ്കോ കറുത്തുപോയി
ഇനിയില്ല നിമിഷങ്ങള്‍ ഖേദിപ്പാനൊട്ടുമേ
അമ്മേ എനിക്കു നീ മാപ്പു നല്‍ക. . .
Generated from archived content: poem2_mar12_12.html Author: abeershah