ങ്‌ഹേ..

ചോദിക്കരുതേ

ചൂളംവിളിയടുത്തിട്ടും

പാളം മുറിച്ചുകടക്കുന്നവനോട്‌

ജീവിതത്തെക്കുറിച്ച്‌.

കടൽക്കരയിലൊറ്റയ്‌-

ക്കിരിക്കുന്നവനോട്‌

പ്രണയത്തെക്കുറിച്ച്‌.

പറയരുതേ

പൂവുകൾ മണപ്പിക്കുന്ന

പെൺകുട്ടിയോട്‌

വസന്തത്തിന്റെ മുറിവുകളെക്കുറിച്ച്‌

നിലാവ്‌ നോക്കിയിരിക്കുന്നവളോട്‌

ഭൂമിയുടെ

നരകഞ്ഞരക്കത്തെക്കുറിച്ച്‌.

ഓർമ്മിപ്പിക്കരുതേ

കൈകൾ

നഷ്‌ടപ്പെട്ടവനോട്‌

കലാപത്തെക്കുറിച്ച്‌

പുഴ

കുടിച്ചുതീർത്തവനോട്‌

ദാഹത്തെക്കുറിച്ച്‌

സഖീ,

വഴിതെറ്റി

നടപ്പാതയിലൊരു

വൻമരമായ്‌ ഞാൻ

പൈതൃകം തെരയുമ്പോൾ

മഴുവായെന്റെ

ചില്ല മുറിക്കരുതേ

“ങ്‌ഹേ….?”

ചോദിക്കരുതേ

എന്നോട്‌

ഒന്നും.

Generated from archived content: poem_june12.html Author: abdulsalaam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപഥികൻ
Next articleഅദ്വൈതം
കണ്ണൂര്‍ സ്വദേശി. തലശ്ശേരി ഗവഃബ്രണ്ണര്‍ കോളേജില്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി. കവിതയ്‌ക്ക്‌ ലോക മലയാളി വിദ്യാര്‍ത്ഥികള്‍ക്കായുളള ഗള്‍ഫ്‌ വോയ്‌സ്‌ അവാര്‍ഡ്‌, മാതൃഭൂമി വിഷുപ്പതിപ്പ്‌ സമ്മാനം, രണ്ടുവട്ടം സംസ്ഥാന യുവജനോത്സവത്തില്‍ കവിതയ്‌ക്ക്‌ ഒന്നാം സമ്മാനം, യുവകവികള്‍ക്കായുളള എന്‍.എന്‍. കക്കാട്‌ അവാര്‍ഡ്‌, ബാലസാഹിത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്‌. വിലാസം സുഹറാസ്‌, ചെക്കിക്കുളം പി.ഒ. കണ്ണൂര്‍. Address: Post Code: 670 592

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here