പാപ്പരാണ് നാം

ഉഗ്രവാദം തളര്‍ത്തുവാന്‍ പത്ത് കോടി
വര്‍ഗ്ഗവാദം തുരത്തുവാന്‍ നൂറു കോടി
പിഞ്ചുകുഞ്ഞിനക്ഷരം വിളമ്പുവാന്‍
പത്തുപൈസയില്ലാപ്പാപ്പരാണ് നാം

അതുകൊണ്ട്

മെത്രാന്‍- മൊല്യാമാര്‍ക്കും
സന്യാസി പുംഗവര്‍ക്കുമവരെ-
യെറിഞ്ഞുകൊടുത്തിട്ടു
ചൊറിയും കുത്തിയിരിക്കുന്നു നാം
ചൊറുക്കുള്ള രാഷ്ട്രശില്പ്പികള്‍ ജനിച്ചു വീഴുവാന്‍

ഉഗ്രവദം വിറ്റ് ലാഭം കൊയ്യുന്നവര്‍
വര്‍ഗ്ഗവാദം വിതച്ച് വിളവെടുപ്പവര്‍
ഉഗ്ര വര്‍ഗ്ഗ വാദ മൂശയിലവരെ മെനഞ്ഞ്
വാളും ബോംബും
ത്രിശൂലവുമേകി
തെരുവിലേക്ക് തിരിച്ചെറിയുന്നു
ഒന്നുകില്‍ പൊട്ടിക്കുക
അല്ലെങ്കില്‍ പൊട്ടിത്തെറിക്കുക

പൊട്ടിക്കല്‍ തളര്‍ത്തുവാന്‍ പത്ത് കോടി
പൊട്ടിത്തെറിക്കല്‍ തുരത്തുവാന്‍ നൂറു കോടി

അപ്പോഴും

പിഞ്ചുകുഞ്ഞിനക്ഷരം വിളമ്പുവാന്‍
പത്ത് പൈസയില്ലാപ്പാപ്പരാണ് നാം.

തൃക്കുന്നപ്പുഴ പി ഒ

ആലപ്പുഴ 690515

phone : 0479- 2483986

mob : 9142434854

Generated from archived content: poem1_aug18_12.html Author: abdullatheef_pathiyankara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here