ഞങ്ങളുടെ അയലത്ത ഒരു പഞ്ചായത്ത്കുടുംബം വാടകയ്ക്ക് താമസം തുടങ്ങിയിട്ട് അഞ്ചാറുമാസമായി ഭാര്യയും ഭര്‍ത്താവും ഒരേ പഞ്ചായത്തിലെ ജീവനക്കാര്‍.
വിദ്യാഭ്യാസം ഉണ്ടെന്നോ സര്‍ക്കാര്‍, ഉദ്യോഗം ഉണ്ടെന്നോ പറഞ്ഞിട്ടു കാര്യമില്ല . ഈ ആറുമാസവും ഏകദേശം ഓരോ മാസത്തിന്റെ അവസാനത്തിലും ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഒച്ചയും വിളിയും കേള്‍ക്കാം.
അത് അവരുടെ കുടുംബ പ്രശ്നം. അതില്‍ അയല്‍ക്കാര്‍ക്ക് എന്ത് കാര്യം. മാത്രമല്ല ഇപ്പോള്‍ ഇതുപോലെയുള്ള പ്രശ്നങ്ങളില്‍ ഇടപെടുമ്പോള്‍, എല്ലാ വശങ്ങളും ചിന്തിക്കണം. അവരുടെ ജാതി, രാഷ്ട്രീയം , സാമ്പത്തിക നില, കാഴ്ചപ്പാട്, അല്ലങ്കില്‍ ഇടപെടുന്നവന്റെ കാര്യം കട്ടപ്പുക.
പക്ഷെ ഇന്ന് പതിവിന് വിപരീതമായി ഒച്ചയും വിളിയോടൊപ്പം തല്ലും പൊട്ടിക്കലിന്റേയും ശബ്ദം കൂടി കേള്‍ക്കുന്നു. ഇനിയും ചേരിചേരാ നയം അനുവര്‍ത്തിച്ചാല്‍ വാദി പ്രതിയാകും.
ഞാന്‍ വീട്ടുമുറ്റത്ത് ചെന്ന് വിളിച്ചു
‘’ മാഷേ, മാഷേ’‘
ഭര്‍ത്താവ് ഇറങ്ങി വന്നു. കരണം വീങ്ങിയിരിക്കുന്നു.
‘’ എന്താ മാഷേ പ്രത്യേകിച്ച് എന്തെങ്കിലും ‘’
‘’ ഏയ്, ഒന്നുമില്ല, ഞാനൊന്ന് എക്സര്‍സൈസ് ചെയ്യുകയായിരുന്നു.’‘
( മുഖത്താണോ എക്സര്‍സൈസ് എന്ന് ചോദിച്ചില്ല)
‘’ ഏപ്രിന്‍ ഇട്ടുകൊണ്ടാണോ എക്സര്‍സൈസ് ‘’
‘’ അത് സൂര്യ നമസ്ക്കാരത്തിന്‍……..”
‘’ എങ്കില്‍ ശരി,’‘ ഞാന്‍ തിരിച്ചു നടന്നപ്പോള്‍
മുറിയില്‍ നിന്നു ഭാര്യ അസ്ത്രം വിട്ടതുപോലെ പാഞ്ഞ് വന്ന് എന്നെ തടഞ്ഞു നിര്‍ത്തിയിട്ട് പറഞ്ഞു.
‘’ അയാള്‍ അതയങ്ങ മാന്യനാകേണ്ട ഇതൊന്ന് നോക്കിക്കേ.’‘ അവള്‍ ഒരു പാസ്സ് ബുക്ക് നിവര്‍ത്തികാണിച്ചിട്ട് തുടര്‍ന്നു.
‘’ എന്റെ ഓരോ മാസത്തേയും ശമ്പളമാണിത് അതില്‍ ഒറ്റ പൈസ കുറവുണ്ടോ എന്ന് നോക്കിക്ക. ഇയാള്‍ക്ക് കിട്ടുന്ന ശമ്പളം എവിടെ ചോദിക്കുമ്പോള്‍ അത് വാങ്ങി ച്ചു ഇതു വാങ്ങിച്ചു എന്ന് സ്ഥിരം പല്ലവി തന്നെ. കാശു പോകുന്നതു പോകട്ടെ ഞാന്‍ ക്ഷമിച്ചോളാം. ഒരു ബില്ലോ ഒന്നും തന്നെ എന്നെ കാണിക്കാറില്ല .ഇനിയും ഇങ്ങനെ തുടര്‍ന്നാല്‍ ഇയാള്‍ക്ക് ഞാന്‍ മെമ്മോ കൊടുക്കും, തീര്‍ച്ച്’‘
അയാല്‍ അടുക്കളയില്‍ നിന്നും ഇറങ്ങി വന്നിട്ട് പറഞ്ഞു.
‘’ സുഹൃത്തേ എനിക്ക് കിട്ടുന്ന ശമ്പലം അതാതു മാസം തന്നെ ചിലവഴിക്കാതെ തരമില്ല മാത്രമല്ല ചെലവഴിച്ചില്ലങ്കില്‍ എനിക്ക് യാതൊരു സ്വസ്ഥതയും കിട്ടില്ല – ‘’
‘’ എടോ താനെന്തെങ്കിലും ചെയ്തോ , എനിക്ക് വ്യക്തമായ കണക്ക് വേണം, അല്ലെങ്കില്‍….’‘
അവരെ ഒരു വിധം ശാന്തമാക്കി ഞാന്‍ അവിടെ നിന്നും തിരിച്ചു.
പ്രസ്തുത വിവരം അവരുടെ ആഫീസിലെ മറ്റൊരു ജീവനക്കാരനുമായി സംസാരിച്ചപ്പോഴാണ് കാര്യങ്ങളുടെ ഗുട്ടന്‍സ് പിടികിട്ടിയത്.
അയാള്‍ പറഞ്ഞു പ്രശ്നം അവരുടേതല്ല അവര്‍ കൈകാര്യം ചെയ്യുന്ന സെക്ഷനുകളൂടേതാണ് ഭാര്യ അക്കൗണ്ട് ക്ലാര്‍ക്കാണ്. – ചെലവ് എത്രയും ചുരുക്കാമോ അത്രയും ചുരുക്കുന്ന സെക്ഷന്‍. ഭര്‍ത്താവ് പ്ലാന്‍ ക്ലാര്‍ക്കാണ് ചെലവ് എത്രയും വര്‍ദ്ധിക്കാമോ അത്രയും വര്‍ദ്ധിപ്പിക്കുന്ന സെക്ഷന്.
Generated from archived content: humour1_dec24_11.html Author: abdullatheef_pathiyankara