രാവിലെ ഭാര്യുമായി നിസ്സാര കാര്യത്തിനു ഒന്ന് വഴക്കിടേണ്ടിവന്നു. അവളുടെ അച്ഛന്റെ അകന്ന ബന്ധത്തിലുള്ള ഒരു കുട്ടിയുടെ വിവാഹത്തിനു പോകാത്തത്തിന് . ഉച്ചക്കല്ത്തെ ഭക്ഷണവും കഴിച്ചില്ല. അവളും ഞാനും.നല്ല ഒരു അവധി ദിനം വെറുതെ പഴാക്കുന്നതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു, മാത്രമല്ല വിവാഹക്ഷണവും കാര്യ മാത്ര പ്രസക്തവുമായതായി എനിക്ക് തോന്നിയില്ല.രണട് മണിക്കൂര്‍ യാത്രയും വ്യക്തിപരമായി നേരിട്ട് ഒരു പരിചയവും ഇല്ലാത്ത അവരുടെ വായില്‍ നോക്കിയിരിക്കുന്നതില്‍ എനിക്ക് ഒട്ടും താല്പര്യം തോന്നിയില്ല.നല്ല ഒരു ഞായറാഴ്ച ആയിട്ടു ആകെ മൂട് ഓഫ് ആയി എന്ന് പറഞ്ഞാല്‍ മതിയല്ലോ?
ഏക മകള്‍ അശ്വതിയെ പഠിപ്പിക്കുകയാണ് ഭാര്യ ,രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ക്ക് പറഞ്ഞു കൊടുക്കുന്നത് കേട്ടാല്‍ തോന്നും എം .ബി.എ.ആണ് പഠിക്കുന്നതെന്ന്.കാരണം എന്നോടുള്ള ദേഷ്യം മകളോട് തീര്‍ക്കുകയാണ്….. ഒന്നും ചെയ്യനില്ലത്തതിനാല്‍ ടി.വി . ഓണ്‍ ചെയ്തു…പരസ്യങ്ങളുടെ കുത്തൊഴുക്കില്‍ ,സംസ്കാര ശൂന്യമായ എന്തെല്ലാം കാണണം…ജീവിതവുമായി പൊരുത്തപ്പെടാത്ത എന്തെല്ലാം ….കുടുംബസമേതം കാണാന്‍ തന്നെ മടിതോന്നുന്നു…വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്നത് ഷവര്‍മയാണ്…! നിറഞ്ഞ ചര്‍ച്ച നടക്കുകയാണ്…. വില്‍ക്കുന്നവരും ,ഷവര്‍മ കഴിക്കുന്ന്നവരുടെയും ….പറഞ്ഞു തീരും മുന്‍പേ ചാനലുകാര്‍ ഇടപെടുന്നു… വീണ്ടും പരസ്യം…പെട്ടെന്ന് മറ്റൊരു വാര്‍ത്തയിലേക്ക് ചാനാല്‍ ചര്‍ച്ച നീളുന്നു..ബ്രേകിംഗ് ന്യൂസ്… ബന്ധുവിന്റെ വിവാഹത്തിനു കൊണ്ട് പോകാതെ ഭര്‍ത്താവിന്റെ പീഡനം …! ഈശ്വരാ. ഇതെന്റെ വീട്ടിലെ കാര്യമാണല്ലോ? ഇതെങ്ങിനെ ടി.വി.ക്കാരറിഞ്ഞു…ചാനലുകാരുടെ ഒരു കാര്യം…! അന്യന്റെ അരമനരഹസ്യം വരെ അങ്ങാടി പാട്ടാക്കി ചാനല്‍ റേറ്റിംഗ് കൂട്ടാന്‍ കാണിക്കുന്ന വിപണന തന്ത്രം…..ചാനലുകാര്‍ വിടാനുള്ള ഭാവമില്ലായിരുന്നു…”ഇപ്പോള്‍ അശ്വതി നമ്മോടൊപ്പം ടെലിഫോണ്‍ ലൈനില്‍ ചേരുന്നു…” തൊട്ടപ്പുറത്തെ റൂമില്‍ ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദം കേട്ടു ഭാര്യയുടെ സംസാരം ടി.വി യില്‍ ….!”മിസ്സിസ് അശ്വതി സോമന്‍ താങ്കളെ ബന്ധുവിന്റെ കല്യാണത്തിനു കൊണ്ട് പോകാതെ മിസ്റ്റര്‍ സോമന്‍ പീഡിപ്പിച്ചത് സത്യമാണോ?” “സഹോദരാ…താങ്കള്‍ക്കൊന്നും ഒരു പണിയുമില്ലേ..? സാധാരണക്കാരുടെ ജീവിതത്തിലേക്ക് ഒളിക്കേമറയുമായി ചെന്ന് വാര്‍ത്ത ഉണ്ടാക്കുന്നതിലും മറ്റു വല്ല പണിക്കും പോയ്കൂടെ..? എന്റെ ഭര്‍ത്താവ് എന്നെ പേടിപ്പിക്കുകയോ .പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല….മേലില്‍ ഇത്തരം വാര്‍ത്തയുമായി വന്നാല്‍ ……’.”ഹലോ….കേള്‍ക്കുന്നില്ല ലൈന്‍ കട്ടായെന്നു തോന്നുന്നു…
ഒരു ഇടവേളയ്ക്കു ശേഷം മറ്റൊരു വാര്‍ത്തയുമായി വീണ്ടും കാണാം…” ചാനല്‍കാരന്‍ വെള്ളം കുടിക്കാന്‍ പോയി…
വാര്‍ത്തകള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ ഉണ്ടാക്കുന്ന ഒരു തരികിട പ്രസ്ഥാനമായി.. ചാനലുകള്‍ മാറുന്നത് പരിതാപകരം തന്നെ..
ഞാന്‍ എഴുന്നേറ്റു ഭാര്യയുടെ അടുത്തേക്ക് പോയി…നിറകണ്ണുകളാല്‍ അവളെന്‍ മാറില്‍ ചാഞ്ഞു…”അച്ഛാ …” മകളുടെ വിളികേട്ടു ഞങ്ങള്‍ തിരിഞ്ഞു നോക്കി..മകളെയും എടുത്ത് അടുക്കള ലക്ഷ്യമായി നീങ്ങി …… നല്ല വിശപ്പുണ്ട് കാര്യമായി എന്തെങ്കിലും കഴിക്കണം….
Generated from archived content: story1_oct27_12.html Author: abdullakutty_chettuva