ജീവിതം ഒരു യാത്ര
അതിലുഴയുമീ നമ്മള്‍
വെറും യാത്രക്കാര്‍
എത്രയോ ഭാഷക്കാര്‍
ദേശക്കാര്‍ , ഗോത്രക്കാര്‍
വിവിധ മതക്കാര്‍ നമ്മളീ
പ്രവാസത്തിന്‍ മടിയില്‍
എത്രയോ സുരക്ഷിതര്‍
അതിലേറെ ബ്ന്ധിതര്‍
സ്നേഹത്തിന്‍ ചങ്ങലയില്‍
വിരഹത്തിന്‍ വിങ്ങലില്‍
ആശ്വാസമാം ഒരു പുഞ്ചിരി
തളരും പ്രയാസികള്‍ക്ക്
സ്നേഹത്താല്‍ ഒരു കൈതാങ്ങ്..
ഈ സുരഭില സുന്ദരമീ
ഭൂമിക തന്‍ മാറിടം പിളര്‍ക്കും
ക്ഷുദ്ര ജന്മങ്ങളെ തിരിച്ചറിയുക
തുരത്തുക നമ്മള്‍ ഒന്നായ്…
സ്നേഹാമൃതം പുരട്ടുക
നോവുമത്മാവിന്‍ ഹൃദയങ്ങളില്‍
ചേതമില്ലാതുള്ള സ്നേഹമല്ലാതെ
മറ്റെന്തു ശേഷിപ്പൂ ജീവിത അടയാളമായ്.
അദൃശ്യമാം ഒരു വന്‍ വൃക്ഷം, ജീവിതം
അതില്‍ കോടാനു കോടി ചില്ലകളില്‍
പരശ്ശതം കോടി ദശങ്ങളാം മാനുജര്‍
ക്ഷണീകമായ് തളിര്‍ക്കുന്നു, പഴുക്കുന്നു,
പൊഴിയുന്നു,ഭൂമിയില്‍ ലയിക്കുന്നു.
എല്ലാം അറിയും മാനുജന്‍
അനശ്വര ജീവിതം തേടി
പടക്കുതിരയായ് മുന്നോട്ട്….മുന്നോട്ട്….!
ജീവിതനിവര്‍ത്തിക്കായ് അന്നം തേടിയിറങ്ങുമ്പോള്‍
പ്രാര്‍ത്ഥനാ പൂര്‍വം യാത്രയാക്കിയ മാതാപിതാക്കള്‍ ,
ബന്ധുജനങ്ങള്‍ പലരും വിട ചൊല്ലി പിരിഞ്ഞിരിക്കുന്നു..
നീണ്ട വര്‍ഷങ്ങള്‍ തന്‍ കാത്തിരിപ്പിനൊടുവിലായ്…
തിരികെയെത്തും നേരത്തിലായ്…
ഹരിതാഭ കണ്ട് മനം കുളിര്‍ക്കെ
കുടുംബത്തിന്‍ മുന്നിലായ്
കത്തികരിഞ്ഞ സ്വപ്ന കൂമ്പാരമായ്
ഇനിയും വറ്റാത്ത കണ്ണീര്‍ ചാലുകളായ്-
തീര്‍ന്നതും നാം മറന്നുവോ…?
Generated from archived content: poem1_may12_12.html Author: abdullakutty_chettuva