ഒരു കഫ്‌റ്റീരിയൻ ചിന്ത്‌

അടിച്ചു പരത്തി പൊറോട്ടയാക്കി

ഉരുട്ടി പരത്തി ചപ്പാത്തിയാക്കി

ജീവിത പ്രാരാപ്‌ധത്തിൻ പൊള്ളുന്ന

അടുപ്പിനുമേൽ ചുട്ടെടുത്ത്‌ അന്യന്റെ-

വയർ നിറയ്‌ക്കുമ്പോഴും അങ്ങകലെ

കുടിലിലും ഒരുപാടുവയർ നിറയ്‌ക്കുവാനായ്‌

അടുപ്പിലെചെമ്പിൽ കഞ്ഞി തിളക്കുന്നു

എന്നചിന്ത പ്രചോദനമാകുന്നു

വീണ്ടും….

പൊറോട്ടയും ചപ്പാത്തിയും

ഉണ്ടാക്കുവാനായി.

Generated from archived content: poem1_aug6_10.html Author: abdullakutty_chettuva

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here