ഇരുട്ട്
വെളിച്ചത്തോട് ചോദിച്ചു
എന്തെ; എന്നെ ഇഷ്ടമല്ലെ?
നിഴല്
നിലാവിനോടാരാഞ്ഞു
എന്തെ, എന്നോട് പിണക്കമാണോ?
മൗനം
വാചാലതയോട് തേടി
എന്തെ; എന്നോടിത്ര വെറുപ്പ്?
ആരോ
കൂരിരുട്ടിലലറുന്നു
തന്നിൽ ദുർഗന്ധം ചൊരിയുന്നതെന്തിന്
ഞാനും നിന്റെ ഭാഗമല്ലെയോ?
Generated from archived content: poem1_sept24_08.html Author: abdulla