നുരയും പതയും

കൊഞ്ചിക്കുഴഞ്ഞ്‌

കോപ്പകൾ പകർന്നപ്പോൾ

കരുതി; ഇതുതന്നെ

സ്വർഗീയ തീരമെന്ന്‌.

മെരുങ്ങാതെ മുന്നിൽ

ചിന്നം വിളിച്ചെത്തിയപ്പോൾ

നിനച്ചു; ഇതുതന്നെ

മരണം മരിച്ച നരകമെന്ന്‌.

വലിച്ചടുപ്പിച്ചും

വട്ടംപിടിച്ചും

ഒന്നുചേച്ചേർന്നാടവെ

നീയും മറന്നുവോ

ഈ പൊട്ടിപ്പൊരിച്ചിലും

മിന്നിത്തിളക്കവും

ആർത്തലക്കുമീതിരയിലെ

നുരയും പതയുമെന്ന്‌.

Generated from archived content: poem1_nov21_09.html Author: abdulla

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here