ധാന്യം

നീ കാത്തത്‌

എന്നെയല്ലന്നറിയാൻ

നിന്റെ “ബൈ” “ബൈ” വേണ്ടിവന്നു

പ്രഭ ചൊരിഞ്ഞ പുഞ്ചിരി

തിരിനാളമെന്നറിയാൻ

ഈ കീടവും

കരിഞ്ഞു വീഴേണ്ടി വന്നു

ഉച്ച സൂര്യനെ കാണുവാൻ

പൂനിലാവമ്പിളി കാണുവാൻ

തട്ടിക്കളിച്ചൊടുവിലെ-

-ങ്ങോ തട്ടിത്തെറിപ്പിച്ച്‌

നീ തന്നൊരേകാന്തത

വേണ്ടിവന്നു

ഇനി ആരും

ഒന്നും……..

വരാതിരിക്കട്ടെ

ഈ ധാന്യം തകർക്കുവാൻ

Generated from archived content: poem1_mar8_10.html Author: abdulla

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here