തെരുവുപട്ടിയുടെ മോങ്ങൽ;
കണ്ടവർ കണ്ടവർ പറഞ്ഞുപോയ്
ഹൊ! എന്തൊരഭിനയം
ശരിക്കും കരയുന്ന പോലെ
കണ്ണീരണിയിച്ചുപോയ്
പാതിരാകുറക്കന്റെ കൂവൽ;
ഒരായിരം കണ്‌ഠങ്ങളൊന്നായ് മൊഴിഞ്ഞു
മുരളീഗാനം പോലെ
ഹരെ…….വ്വ………വ്വ………!
എല്ലാം തകർത്താടുന്ന വേദിയിൽ
എരിയുന്ന നൂറായിരം നിറദീപങ്ങളിൽ
എവിടെ തിരിനാളം കൊതിച്ച കീടങ്ങൾ
എവിടെ വെളിച്ചം ദാഹിച്ച്
ഉണർവിന്റെ തിരിവെട്ടത്തിൽ
വിസ്‌ഫോടന്റെ മിന്നൽപ്പിണറായി
പ്രകാശത്തിന്റെ പ്രോജ്വല തീരത്തിലേക്ക്
ചിറകടിച്ചു പാറുന്ന പാറ്റകൾ
ഓ….എല്ലാറ്റിനെയും പണ്ടെ…
ഒട്ടിച്ചു കൊന്നില്ലെ
എണ്ണമുക്കിയ പേപ്പറിൽ.
Generated from archived content: poem1_jun5_09.html Author: abdulla