മൂടും മുലയും
ഉലച്ച്, പെണ്ണെ….
നീ നിർക്കുന്നതേതു
തിരശീലയിൽ ?
ആടിയും പാടിയും
നിറഞ്ഞ വേദിയിൽ
നീ പകരുന്നതേതു
വർണ്ണങ്ങൾ?
മൊഞ്ചൊത്ത, ചേലൊത്ത
വർണ്ണനകളാൽ
നീ രചിക്കുന്നതേതേ-
തുതിഹാസം?
പെണ്ണെ… നീയുണ്ട്
കൺവെട്ടത്ത്
ഒരു തുണ്ടുതുണിയിൽ
തുള്ളിത്തെറിച്ച്
ചുറ്റിലും ഉയരുന്നുണ്ട്
നിൻ നാദം
സപ്‌തസ്വരങ്ങളിൽ
ചുറ്റും കലക്കുമീ
നിന്റൊരീയാത്ര
തുണക്കുന്നുവേ
ലക്ഷ്യപ്രാപ്‌തിയിൽ ?
Generated from archived content: poem1_dec8_08.html Author: abdulla