തരുമോ ഇത്തിരി ചുണ്ണാമ്പെനിക്ക്
വിരഹിയാമെനിക്ക് പ്രണയാതുരയാവണം
ചോര കുടിക്കാനെല്ല, നല്‍കുമെന്‍ ചോര നിനക്കായ്,
ചതിക്കില്ല നിന്നെ ഞാന്‍ നിന്‍ ചോദനയായിടും …
പാര്‍ക്കാനെനിക്ക് പാലക്കൊമ്പുകളില്ല പനകളുമില്ല….
പാലപ്പൂവിന്‍ പരിമളമില്ല, പ്രകൃതിക്ക് പ്രണയഭാവമില്ല…
കുടിച്ച ചോരകളൊക്കെ വിഷമയം….വിഷാദ രോഗവും പേറി ഞാന്‍…
ഇരകള്‍ വൈദ്യുതകാന്ത തരംഗങ്ങളാല്‍ വലയം ചെയ്തു നില്‍പ്പൂ …
സിരകളില്‍ ലഹരിയും പേറി ചെറുസന്ദേശ വലയത്തിലും….
യക്ഷഗായകര്‍ ദൃശ്യമാധ്യമങ്ങളില്‍ ലക്ഷങ്ങള്‍ തേടിപ്പറക്കുന്നു…
ലക്ഷ്യമില്ലാതെ ഞാനോ മേയുന്നു, ഇത്തിരി ചുണ്ണാമ്പിനായ്..
Generated from archived content: poem1_feb16_12.html Author: abdhurab