വെളിയില്‍ ചിരപരിചിതരായ ഒരുപറ്റം ചെറുപ്പക്കാരുടെ ബഹളവും വെപ്രാളവും. പിരിവിനായിരിക്കും. ഞാ ന്‍ അനുമാനിച്ചു. ശ്രീമതി ഒരുതരം കോപ്രായത്തോടെ അനങ്ങാപ്പാറ മാതിരിയിരുന്നു.
മനു, സത്യശീലന്‍, മുഹമ്മദ്, ബിജു, അശോകന്‍, രമേശന്‍…
എന്നെ കണ്ടതും ആദരപൂര്വ്വിമവരെഴുന്നേറ്റു.
നാല്പ്പണത് വര്ഷരത്തിന് ശേഷം റിട്ടയറായി നാട്ടിലെത്തിയപ്പോള്സ,ര്വ്വതത്ര തിരക്ക്. തെയ്യം, ഉദ്ഘാടനം, ഉത്സവപ്പിരിവ്, അടിപിടിക്ളാസ് തുടങ്ങി അങ്ങാടിക്കാര്യത്തിനു വരെ കൂട്ട് നില്ക്ക ണമെന്നായിട്ടുണ്ട്. ആവര്ത്തപനവിരസമെങ്കിലും ഇപ്പമെല്ലാം സഹിക്കാന്‍ പരിശീലിച്ചിരിക്കുന്നു.
ചമ്മലിനെ ഉള്ളിലൊളിപ്പിച്ച് ഞാ ന്‍ വിനയാന്വിതനായി അവര്ക്ക് മുന്നി ല്‍ നിന്നു.
‘ സകലരുമുണ്ടല്ലോ…എന്താ കാര്യം… ?’
ആക്രാന്തത്തോടെ അവര്‍ പരസ്പരം നോക്കി.
‘വെള്ളപ്രശ്നം…കുടിവെള്ളം കോടിപുണ്യം.. ‘
മനു മൌനം ഭഞ്ജിച്ചു.
കാലം തെറ്റി പെയ്യുന്ന മഴ തിമര്ത്താളടുമ്പോ ള്‍ വേനലിലെ കുടിവെള്ളക്കെടുതിക ള്‍ തീപ്പനിയായുള്ളില്‍ വിറച്ചു തുള്ളി.
തെങ്ങിനെ മണ്ഡരിയപഹരിച്ചപ്പോഴാണു കേര കര്ഷടകരതിന്റെ് മഹത്വം മനസ്സിലാക്കാന്‍ പരിശീലിച്ചത്. ശേഷമുള്ള കഥ സകലര്ക്കും സുപരിചിതം.
തെങ്ങില്‍ കയറാ ന്‍ ആളില്ലതായി. വഴിയേ പെണ്ണുങ്ങ ള്‍ വരെ തെങ്ങി ല്‍ പാഞ്ഞുകയറുമെന്നായി. എന്തായാലും, നാളികേരത്തിന്റെ നിലയും വിലയും ബംഗാളിക ള്‍ രക്ഷിച്ചെടുത്തു.
‘നിങ്ങ ഒന്നും പറഞ്ഞില്ലാ.. ‘
‘നാനൂറും അഞ്ഞൂറും രൂപ വില കൊടുത്ത് നാലു ലിറ്റ ര്‍ വെള്ളം വാങ്ങാ ന്‍ പരക്കം പായുകയാണു നമ്മുടെ ജനം… വണ്ടിക്ക് കൊണ്ട് വരുന്ന വെള്ളം കൊള്ളക്കാശിനു വിലകൊടുത്ത് വാങ്ങി വരണ്ടുണങ്ങിയ കിണറ്റിലൊഴിച്ച് കോരിയുപയോഗിക്കാന്‍ നാം പരിശീലനം സിദ്ധിക്കുന്നു.. ‘
‘ഇപ്പഴാണു ശരിക്കും നമുക്ക് നാട്ടാരെ സേവിക്കാനുള്ള സുവര്ണ്ണാ വസരം ..! ജല്‍ ഹീ ജീവ ന്‍ ഹെ… ജല്‍ ഹെ തോ ക ല്‍ ഹെ.. ‘
മുപ്പത്തി മൂന്നു കോല്‍ ആഴമുള്ള കിണ ര്‍ കുഴിച്ച എനിക്കിപ്പോഴും മൂന്നാള്ക്ക് മുങ്ങിക്കുളിക്കാനുള്ള വെള്ളമുണ്ട്. മഹാഭാഗ്യം. എന്റെര അയല്വാിസിക ള്‍ അതിനാ ല്‍ വെള്ളത്തിന്റെീ കാര്യത്തി ല്‍ സുഭിക്ഷുക്കളായി.
‘നമുക്കൊരു ഗ്രാന്റ്ര ഓഫ ര്‍ വന്നിട്ടുണ്ട് സാറെ.. പരമ പുണ്യമെന്നു പറയുന്നതായിരിക്കുമുചിതം.. ‘
‘എന്താത്.. ?’
‘കുടിവെള്ളം..! നാട്ടിലും നഗരത്തിലും പുണ്യതീര്ഥവമായി സാറിന്റെോ വക തണ്ണീ ര്‍ വിതരണ മഹാമഹം… ഈ കൊടും വരള്ച്ചെയി ല്‍ ഇതിനെക്കാളെന്ത് മഹദ്സേവനമാണു നാട്ടാര്ക്കാ യി നമുക്ക് നല്കാ. ന്‍ കഴിയുക ? മിനറല്‍ വാട്ട ര്‍ കുത്തകകളോടാണ് സാറിന്റെ് കിണ ര്വെനള്ളം മത്സരത്തിനു മുതിരുന്നതെന്നോര്ക്കരണം… ‘
‘തൊടിയിലൊരു മോട്ടോര്‍ വച്ചു കൊടുത്താ ല്‍ സംഗതി കുശാ ല്‍… അങ്ങനെ ജലവിപ്ളവത്തിനു നമ്മുടെ നാടും വേദിയൊരുക്കുന്നു… ‘
ചെറുപ്പക്കാരില്‍ ആവേശത്തിര ആര്ത്തി രമ്പി. ഓര്ത്തുല നോക്കിയപ്പം സംഗതി കൊള്ളാമെന്നു മാത്രമല്ല അത്യുത്തമം. ഭൂമി തന്ന ജലം. നാട്ടാര്ക്ക് വേണ്ടി അത് മഹാമനസ്കതയോടെ പ്രയോജനപ്പെടുത്തുന്നു. ആനന്ദത്തിനു ഇനിയെന്ത് വേണം? ദിസ് ഡ്രിങ്കിംഗ് വാട്ടര്‍ ഈസ് സ്പോണ്സേ്ഡ് ബൈ….
‘ വെറുതെ സാറ് വീട്ടില്‍ കുത്തിയിരിക്കുമ്പോ ള്‍ നാലു കാശ് കയ്യി ല്‍ വരും…ഒന്നു സമ്മതം മൂളി തന്നാ ല്‍ മാത്രം മതി. സകല ഒത്താശകളും ഞങ്ങള്‍ ചെയ്ത് തരും… അങ്ങനെ നാട്ടില്‍ വാഴ്ത്തപ്പെട്ടവനായി മാറുന്നു സാറ്‍.. ‘
എന്റെം ശ്രീമതിക്ക് കാര്യം അത്രയ്ക്കങ്ങ് സുഖിച്ചില്ല.
‘സ്വന്തം കിണറ്റിലെ വെള്ളം കോരാന്‍ നാളെ നമുക്ക് അന്യരോട് നേരോം കാലോം ചോദിക്കേണ്ടി വരും… നിങ്ങ പുലിവാലിലാ വെറുതേ പിടിമുറുക്കുന്നത് … ‘
‘രണ്ടാള്ക്ക്ാ എത്ര വെള്ളം വേണം സുമീ.. ? നമുക്കുള്ളത് വല്യൊരു ബക്കറ്റില്‍ ശേഖരിച്ചാ ല്‍ കാര്യം കുശാലായില്ലെ രത്നം.. ‘
അങ്ങനെ ഞങ്ങളുടെ കുടിവെള്ള കര്മ പരിപാടി തകൃതിയായി മുന്നോട്ട്…
ദയാരഹിതമായ ഇക്കാലത്ത് ഒരിക്കലും വറ്റാത്ത ഒരു കിണ ര്‍ കിട്ടാക്കനി തന്നെയാണ്. ഫീച്ച ര്‍ എഴുത്തുകാ ര്‍ ഓടിക്കിതച്ചെത്തി. സചിത്ര ലേഖനം പത്രത്താളുകളില്‍ വഴിഞ്ഞൊഴുകി… ജലതരംഗം…
‘ആരാ.. ?’
തൊണ്ടയിലെ ഉമിനീര്‍ വറ്റിവരണ്ടു പോയിരുന്നു.
‘പേടിക്കാനൊന്നുമില്ല…ഞങ്ങള്‍ തന്നാ ചേട്ടാ.. ‘
അതെ, നമ്മുടെ സര്ക്കീിറ്റ് സംഘം. പക്ഷെ, അവരിപ്പം നാലുകാലിലാണെന്നു മാത്രം…
‘എന്താ… ഒന്നുമല്ലാത്ത ഈ നേരത്ത്.. ‘
‘ചേട്ടന്‍ വെള്ളം വിറ്റ് കാശുകാരനായപ്പം ഞങ്ങള്ക്കു മായൊരു സ്വയം
തൊഴില്‍… അതിന്റെവ നന്ദി അറിയിക്കാന്‍…വെള്ളക്കരാറുകാര്‍
ഞങ്ങളെയിന്ന് ചെറുതായൊന്ന് സല്ക്കരരിച്ചു… ‘
ഇരുളിന്റെച മറവി ല്‍ നിന്നും രാമു മുറ്റത്തേക്ക് ഇറങ്ങി വന്ന് എന്റെ് കാലില്‍ വീഴാനെന്നോണം മുന്നോട്ടാഞ്ഞു.
‘ കഴിഞ്ഞ ദിവസം സാര്‍ ഘോരഘോരം പ്രസംഗിച്ചതല്ലെ കേരവൃക്ഷത്തെ നമ്മള്‍ വേണ്ട വിധത്തി ല്‍ സംരക്ഷിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നില്ല എന്നൊക്കെ… അതിന്റെവ ക്ഷീണം തീര്ക്കാശ ന്‍ ഇന്നെങ്കിലും സാറ് ഞങ്ങളോടപ്പം സഹകരിച്ച് അണിചേരണം.. ‘
മനു അരയില്‍ നിന്നും വലിച്ചൂരിയ വെള്ളപ്പൊതി വിസ്മയം പോലെ മുഖത്തിനു നേരെ മെല്ലെ ഉയര്ത്തിായപ്പോ ള്‍ വാസ്തവത്തി ല്‍ എന്റെക കണ്ണ്‍ തള്ളിപ്പോയി :
കൊടും വേനലിനു ശേഷമുള്ള പ്രളയക്കെടുതി പോലെ … നുരഞ്ഞ് പൊന്തുന്ന ഒരു കുപ്പി അന്തിക്കള്ള്! കുടിവെള്ളത്തിന് പകരം കൈവന്ന കൈക്കൂലി !! ഹൈവെയി ല്‍ നിന്നും പിന്വ ലിച്ച വിദേശ മദ്യ ഷാപ്പ് എന്റെെ വീടിനപ്പുറത്ത് മുമ്പ് പരിസ്ഥിതി പ്രശ്നം മൂലമൊഴിപ്പിച്ച വാടക കെട്ടിടത്തിലേക്ക് പുനസ്ഥാപ്പിക്കാനുള്ള മറ്റൊരു വിഷക്കെണി കുതന്ത്രം !!!
കുടിവെള്ള കുലധര്‍മം വിജയിപ്പൂതാക !